കോട്ടയം: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിണ്റ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ വീട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഇന്നാരംഭിച്ച് മെയ് ൧൫നകം പൂര്‍ത്തിയാക്കും. ജില്ലയില്‍ ആകെ ൪൦൨൮ എന്യുമറേഷന് ബ്ളോക്കുകളാണുള്ളത്. ഇതില്‍ ൪൨ ഫോറസ്റ്റ് ഇ ബികല് ഉള്‍പ്പെടെ ൩൫൨൩ ബ്ളോക്കുകള്‍ ഗ്രാമപ്രദേശത്തും ൪൬൨ എന്യുമറേഷന് ബ്ളോക്കുകള്‍ നഗരപ്രദേശത്തുമാണ്. കണക്കെടുപ്പുകള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ൧൩൮൪ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും, ജിവനക്കാരും അദ്ധ്യാപകര്‍ എന്നിവരെയാണ് സെന്‍സസ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്. ൨൦൧൧ലെ ദേശീയ ജനസംഖ്യാ സെന്‍സസില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളെ ആധാകമാക്കി തയ്യാറാക്കിയ ദേശീയ ജനസംഖ്യാരജിസ്റ്ററിണ്റ്റെയും രണ്ടാം ഘട്ട ജനസംഖ്യാകണക്കെടുപ്പില്‍ നടത്തിയ കുടുംബങ്ങളുടെയും ഇലക്ടോണിക് ഇമേജുകളെ ആധാരമാക്കിയാണ് സാമുഹിക സാമ്പത്തിക ജാതി സെന്‍സസ് നടത്തുന്നത്.വിവരശേഖരണം പൂര്‍ണ്ണമായും ലാപ്പ്ടോപ്പ് മാത്യകയിലുള്ള ടാബ്ളെറ്റ് പി സി ഉപയോഗിച്ചാണ് നടത്തുന്നത്. എന്യുമറേറ്റര് ഓരോ കുടുംബത്തില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ കൂടെയുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ടാബ് ലെറ്റ് പിസി യില്‍ രേഖപ്പെടുത്തും. ഇതിനാവശ്യമായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പാലക്കാട് ഐ ടി ഐയാണ് നിയമിച്ചിരിക്കുന്നത്. ഓരോ ദിവസവും ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം ൫മണിക്ക് ശേഷം ചാര്‍ജ് സെണ്റ്റ്റുകളില് സജ്ജമാക്കിയിരിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴി ഓണ്‍ലൈനായി വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നു. ഇതിനായി ജില്ലയില്‍ എല്ലാ ബ്ളേക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളിലുമായി ൨൬ ചാര്‍ജ് സെണ്റ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പ്രത്യേക ചോദ്യാവലികല് ഉപയോഗിച്ച് നടത്തുന്ന സെന്‍സസില്‍ രാജ്യത്തെ ഓരോ പൗരണ്റ്റെയും സാമൂഹികവും സാമ്പത്തികവും ജാതി സംമ്പന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്നതില്‍ ജാതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: