എന്തു കിട്ടിയാലും സ്വാര്‍ത്ഥത വിട്ട് അതെല്ലാവര്‍ക്കും നല്‍കുന്നതിലാണു സാധകന്റെ ഗുണം. ഇങ്ങനെ പ്രതീക്ഷിക്കാതിരിക്കുമ്പോഴുള്ള സമയങ്ങളിലെ പരീക്ഷണങ്ങളില്‍ വിജയിക്കുന്നതിലാണു കഴിവ്. സ്കൂളില്‍ ഇടയ്ക്കിടയ്ക്കു ടെസ്റ്റുപേപ്പറുകളിടാറുണ്ട്. രാവിലെ ക്ലാസ്സിലെത്തുമ്പോഴായിരിക്കും പരീക്ഷയെക്കുറിച്ചറിയുന്നത്. മുന്‍കൂട്ടി യാതൊരു സൂചനയും തരില്ല. അതില്‍ ജയിക്കുന്നതിലൊണ് മിടുക്ക്. മറ്റു പരീക്ഷകള്‍ എന്നാണെന്നു മുന്‍കൂട്ടി അറിയാം. പഠിച്ചെഴുതാന്‍ വേണ്ടത്ര സമയവുമുണ്ട്. അതുപോലെ അമ്മ നിങ്ങളുടെ സ്വഭാവം പരിശോധിക്കുവാന്‍ പോകുകയാണെന്നു പറഞ്ഞിട്ട് പരിശോധിക്കുന്നതില്‍
കാര്യമില്ല. യാതൊരറിവുമില്ലാതെ പെട്ടെന്നുള്ള പരീക്ഷണത്തില്‍ വിജയിക്കണം. അതാണവന്റെ മനസ്സിന്റെ ശക്തി. അപ്പോഴാണു ശ്രദ്ധ എത്രയുണ്ടെന്നറിയുന്നത്. മറ്റേത്, വേഷംകെട്ടാന്‍ പഠിച്ചുവന്ന് അഭിനയിക്കുന്നതുപോലെയാണ്.
സാധകന്റെ ഓരോ വാക്കും പ്രവൃത്തിയും വളരെയേറെ ശ്രദ്ധയോടും ജാഗ്രതയോടും കൂടിയായിരിക്കും. അവന് അനാവശ്യമായി ഒരുവാക്ക് പറയില്ല. അശ്രദ്ധയായി ഒരു കാര്യം ചെയ്യില്ല. ഉത്തമശശിഷ്യന് ഗുരുവിന്റെ വാക്കിനെ മറുത്ത് ഒരക്ഷരം ഉരിയാടില്ല. ഗുരുവിന്റെ എതാജ്ഞയും അവന് സന്തോഷത്തോടെ സ്വീകരിക്കും. ഗുരുവിന്റെ ഓരോ വാക്കും അവന്റെ നന്മയ്ക്കുവേണ്ടിയാണെന്ന് അവനറിയാം. ഗുരുവിന്റെ ഓരോ വാക്കും അനുസരിക്കുന്നതില്‍ ആനന്ദം കണ്ടെത്തണം. ഏതുജോലിയും ചെയ്യാന്‍ തയ്യാറാകണം. അതെല്ലാം നമ്മെ ആ ലക്ഷ്യത്തിലേക്കു നയിക്കുന്നതായിക്കാണണം.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: