കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ആരോപണം ശക്തമാകുകയാണ്. ആശുപത്രി മൂന്നു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ നോട്ടീസ് നല്‍കിയിട്ടും ജില്ലാ പഞ്ചായത്തോ നഗരസഭയോ സര്‍ക്കാരോ നടപടി സ്വീകരിക്കാത്തതും വിവാദമാകുകയാണ്. പരാധീനതകളുടെ നടുവില്‍ അഞ്ചു ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഇരുപത്തിയഞ്ചു പേരെ കിടത്തി ചികിത്സിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. സ്ഥലപരിമിതിയും കെട്ടിടത്തിണ്റ്റെ ചോര്‍ച്ചയും പരിസര മലിനീകരണവും ജില്ലാ ഹോമിയോ ആശുപത്രിയെ വീര്‍പ്പുമുട്ടിക്കുകയാണ്. മികച്ച ചികിത്സലഭിക്കുന്ന ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ സാധാരണക്കാരാണ്. ജനകീയ ആസൂത്രണം നടപ്പിലായി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി മാറ്റുവാനോ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനോ ജില്ലാ പഞ്ചായത്തിനോ നഗരസഭയ്ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ജില്ലാ ഹോമിയോ ആശുപത്രി ജില്ലാ പഞ്ചായത്തിണ്റ്റെ അധീനതയിലാണെന്ന് പറഞ്ഞാണ് നഗരസഭയുംസര്ക്കാരും കൈമലര്‍ത്തുന്നത് വിമാനത്താവളത്തെക്കുറിച്ചു ജില്ലാ പഞ്ചായത്ത് വിപുലമായ ചര്‍ച്ച നടത്തുമ്പോഴാണ്. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ഈ ആതുരാലയം നിലംപൊത്താറായി സ്ഥിതി ചെയ്യുന്നത്. ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ നാഗമ്പടത്ത് ൯൦ സെണ്റ്റ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിണ്റ്റെ സര്‍വ്വേയും നടന്നു. എന്നാല്‍ ഈ സ്ഥലം സ്വകാര്യ വ്യക്തി കയ്യടക്കി വച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് ആശുപത്രി നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വന്‍കിടക്കാരായ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടാണ് ഇരുമുന്നണികളും നേതാക്കളും എടുത്തിട്ടുളളത്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലം കയ്യടക്കി വച്ചവര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരുന്നു. കയ്യേറ്റക്കാരെ സഹായിക്കുന്ന നടപടിയാണ് ഇവിടെയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്‍.കെ.പൊതുവാള് നഗരസഭാ ചെയര്‍മാനായിരുന്ന കാലം മുതല്‍ ആരംഭിച്ച നടപടിയാണ് ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുക എന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഹോമിയോ ആശുപത്രി പ്രശ്നം ഉടന്‍ പരിഹരിക്കും: രാധാ വി. നായര്‍
കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് എന്നിവരുടെ യോഗം നടന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ അറിയിച്ചു. ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതില്‍ ചില തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് ഉടനെ പരിഹരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹോമിയോ ആശുപത്രി ജില്ലാപഞ്ചായത്തിണ്റ്റെ അധീനതയിലുള്ളതാണെന്നും നഗരസഭയുടെ സ്ഥലത്ത് സ്ഥിതിചെയ്യുന്നു എന്നു മാത്രമേയുള്ളൂവെന്നും നഗരസഭയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും നഗരസഭാ ചെയര്മാന് സണ്ണികല്ലൂറ്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാരും ജില്ലാ പഞ്ചായത്തും കാണിക്കുന്നതെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്റ്റ് സി.എന്‍.സുഭാഷ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതില്‍ സ്വകാര്യവ്യക്തിയെ സഹായിക്കുന്ന നിലപാടാണ് അധികൃതര്‍ക്ക്. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ബിജെപി സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന അനാസ്ഥ സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് നഗരസഭാ വികസനസമിതി പ്രസിഡണ്റ്റ് അഡ്വ.അനില്‍ഐക്കര അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി തടസം നില്ക്കുന്നതില് നടപടി സ്വീകരിക്കാത്തത് അവരെ സഹായിക്കുന്നതിനാണ്. ഹോമിയോ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: