ഇസ്ലാമാബാദ്: സിയാച്ചിന്‍ മേഖലയില്‍ ഹിമപാതത്തെത്തുടര്‍ന്ന് 135 പാക് സൈനികര്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ശനിയാഴ്ച സൈനിക ക്യാമ്പിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. കിഴക്കന്‍ കാരക്കോറം പര്‍വത മേഖലയില്‍ സ്കാര്‍ദുവിന് സമീപം ഗായറി മേഖലയിലെ ക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതേത്തുടര്‍ന്ന് 100 സൈനികര്‍ മഞ്ഞിനടിയില്‍പ്പെട്ട് മരിച്ചിരുന്നു.
ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി ഹെലികോപ്റ്ററുകള്‍, ബുള്‍ഡോസറുകള്‍, മണം പിടിക്കുന്ന നായകള്‍ എന്നിവയുടെ സഹായത്തോടെ ഇന്നലെ രാത്രിയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി റാവല്‍പിണ്ടിയില്‍നിന്നും വന്‍ ഉപകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
121 സുരക്ഷാ ഉദ്യോഗസ്ഥരും പതിനൊന്ന് സാധാരണ ഉദ്യോഗസ്ഥരും മൂന്ന് ഉദ്യോഗസ്ഥരുമാണ് ഹിമപാതത്തില്‍ കുടുങ്ങിയിരിക്കുന്നതെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിന് മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയും തടസമാകുന്നുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
1999 ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ സിയാച്ചിനിലേതിന് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 20,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ മൈനസ്50 ഡിഗ്രിയാണ് താപനില. ഇവിടെയാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഇവിടെ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സൈനികര്‍ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: