നൈജീരിയ: കഡുനായിലുണ്ടായ കാര്‍ ബോംബ്സ്ഫോടനത്തില്‍ 100 ലധികം പേര് കൊല്ലപ്പെട്ടു. എന്നാല്‍ സ്ഫോടനത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം സ്ഫോടനം ഉണ്ടായ സ്ഥലം പോലീസ് പരിശോധന നടത്തുന്നതായി പോലീസ് വക്താവ് അറിയിച്ചു. കഡുനയിലെ ഒരു പ്രധാന വഴിയിലാണ് സ്ഫോടനം നടന്നത്. സംഭവത്തെത്തുടര്‍ന്ന് സൈനികോദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനത്തില്‍ ഇരകളായര് പ്രധാനമായും മോട്ടോര്‍ സൈക്കിളിലും കാറിലും സഞ്ചരിച്ചവരാണ്.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മതവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈസ്റ്റര്‍ ദിവസം ഇവിടെ നടന്ന സ്ഫോടനത്തിന് കാരണമെന്ന് നൈജീരിയ വക്താവ് വ്യക്തമാക്കി. നൈജീരിയയില്‍ വടക്ക് ക്രിസ്ത്യാനികളും തെക്ക് മുസ്ലീങ്ങളുമാണ് താമസിക്കുന്നത്. ഇവിടെ വര്‍ഗീയ കലാപങ്ങള്‍ പതിവാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ കഡുന മാര്‍ക്കറ്റിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 7 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: