കോട്ടയം: പാലാ സെണ്റ്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിണ്റ്റെ ദശവത്സരാഘോഷസമാപന സമ്മേളനം ൧൧ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. പാലാ രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി കെ.എം.മാണി, ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ജോസ് കെ.മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, എംജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ.രാജന് വര്‍ഗീസ്, പി.സി.തോമസ്, വക്കച്ചന് മറ്റത്തില്‍, ഭരണങ്ങാനം പഞ്ചായത്ത് പ്രസി.ട്രീസാ സെബാസ്റ്റ്യന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ജെ.ജോസഫ്, സ്റ്റുഡണ്റ്റ്സ് കൗണ്‍സില്‍ ചെയര്മാന് ജാക്സണ് ജോസ് എന്നിവര്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി, ദശവത്സര മന്ദിരത്തിണ്റ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. മികവുറ്റ പ്രവര്‍ത്തനത്തിണ്റ്റെ അംഗീകാരമാണ് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്. വിശദമായ പരിശോധനകളുടെയും നിശിതമായ വിലയിരുത്തലുകളുടെയും ശേഷമാണ് മികവിണ്റ്റെ സൂചനയായ അക്രഡിറ്റേഷന് എന്‍ബിഎ നല്‍കുന്നത്. ഇതു ലഭിക്കണമെങ്കില്‍ കോളേജുകള്‍ എഞ്ചിനീയറിംഗ് പഠനത്തിണ്റ്റെ എല്ലാ മേഖലകളിലും നിശ്ചിത മാനദണ്ഡം പുലര്‍ത്തിയിരിക്കണം. ഇതിനു മുമ്പ് മൂന്നു കോളേജുകള്‍ക്കു മാത്രമേ അക്രഡിറ്റേഷന് ലഭിച്ചിട്ടുള്ളൂ. പരിശോധനക്കു വിധേയമായ നാലു ഡിപ്പാര്ട്ടുമെണ്റ്റുകള്ക്കും ഒരുമിച്ച് അക്രഡിറ്റേഷന് കിട്ടിയ ചരിത്രം മറ്റൊരു സ്വാശ്രയ കോളേജിനുമില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആണ്റ്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആണ്റ്റ് എഞ്ചിനീയറിംഗ്, അപ്ളൈഡ് ഇലക്ട്രോണിക്സ് ആണ്റ്റ് ഇന്സ്ട്രുമെണ്റ്റേഷന് എഞ്ചിനീയറിംഗ് എന്നീ നാലു പ്രധാന കോഴ്സുകള്‍ക്കാണ് എന്‍ബിഎ അക്രഡിറ്റേഷന് ലഭിച്ചിരിക്കുന്നത്. ദശവത്സരാഘോഷത്തിണ്റ്റെ നിറവില്‍ നില്ക്കുന്ന സെണ്റ്റ് ജോസഫിണ്റ്റെ ശരസില്‍ അണിയിച്ച സ്വര്‍ണകിരീടമാണ് എന്‍ബിഎ അക്രഡിറ്റേഷന്. ഗുണനിലവാരത്തിണ്റ്റെ അടയാളമായ അക്രഡിറ്റേഷന് ലഭിച്ച നാലു ഡിപ്പാര്ട്ടുമെണ്റ്റുകള്ക്കും കേന്ദ്രമന്ത്രി വയലാര്‍ രവി പ്രശസ്തി പത്രം നല്കി ആദരിക്കും. ഒരു വര്‍ഷം നീണ്ടു നിന്ന ദശാബ്ദിയാഘോഷത്തിണ്റ്റെ ഭാഗമായി കോളേജിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ സെമിനാര്‍, ദേശീയ സെമിനാര്‍, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം എന്നിവ നടത്തി. ഇവ വിവിധ തുറകളിലുള്ളവരുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. പത്രസമ്മേളനത്തില്‍ ഫാ.ജോസ് തറപ്പേല്‍, പ്രൊഫ. ജസ്റ്റിന് തോമസ്, പ്രൊഫ. ജൂബിലണ്റ്റ് കിഴക്കേടത്ത്, പ്രൊഫ. ജോസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: