കാസര്‍കോട്: അഞ്ചാംമന്ത്രി പ്രശ്നത്തില്‍ ഇപ്പോഴുള്ള ഫോര്‍മുല മാധ്യമസൃഷ്ടിയാണെന്ന് കെപിസി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും.അഞ്ചാംമന്ത്രി സംബന്ധിച്ച പ്രശ്നത്തില്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ഫോര്‍മുലകളെല്ലാം മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മനോധര്‍മമനുസരിച്ച് സൃഷ്ടിക്കുന്നതാണെന്ന്.അഞ്ചാംമന്ത്രി വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ വിശ്വാസ്യതയുണ്ടോ എന്നു സംശയമുണ്ട്.അഞ്ചാംമന്ത്രി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുമോ എന്ന ചോദ്യത്തോട് ഉപമുഖ്യമന്ത്രിയേക്കാള്‍ വലിയ പദവിയിലാണ് താനിപ്പോഴെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച ഫോര്‍മുല മാധ്യമങ്ങളുടെ അഭ്യൂഹം മാത്രമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച ഒരു കാര്യവും ലീഗിനു കോണ്‍ഗ്രസില്‍ നിന്നു ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: