ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകണമെങ്കില് പ്രതിബദ്ധതയും അവബോധവുമുണ്ടാകണം. പ്രായം കൂടുന്തോറും പക്വതയുണ്ടാകണമെന്നില്ല. ജീവിതത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടാല്‍ മാത്രമേ ശരിയായ പക്വതയുണ്ടാവുകയുള്ളു. തന്റെ ജീവിതത്തെ സ്നേഹം നിശ്ശബ്ത, ആഹ്ലാദം എന്നിവ കൊണ്ട് നിറയ്ക്കുന്നവനാണ് യഥാര്‍ത്ഥ ബുദ്ധിമാന്.
പാത്രങ്ങള്‍ പോലെയാണ് നമ്മുടെ മനസ്സ്. അതിനെ കിടക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥന കൊണ്ടും സ്നേഹം കൊണ്ടും കഴുകണം. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ പുറം ലോകത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വീണ്ടും പ്രാര്‍ത്ഥന കൊണ്ടും സ്നേഹം കൊണ്ടും കഴുകണം, മനസ്സിനെ നിയന്ത്രിക്കാനും ശുദ്ധീകരിക്കാനുമുള്ള പ്രകാശപൂരിതമായ പാതയാണിത്.
ഒരു സ്ത്രീയും പുരുഷനും കണ്ടുമുട്ടുമ്പോള്‍ പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ അവര്‍ നന്നായി പെരുമാറുന്നു. ഇത് പുതിയൊരു അതിഥി വീട്ടില്‍ വരുമ്പോള്‍ ചപ്പുചവറുകളെല്ലാം വീടിന്റെ പിറകുവശത്തേക്ക് എറിഞ്ഞിട്ട് വീടുമുഴുവന്‍ വൃത്തിയാക്കുന്നതുപോലെയാണ്. ഇതേപോലെ പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ നമ്മിലെ നല്ല സ്വഭാവങ്ങളെ എടുത്തുകാട്ടുകയും വൈര്യൂപ്യത്തെ മറയ്ക്കുകയും ചെയ്യുന്നു. പരസ്പരം അടുത്ത് കഴിഞ്ഞ് വിവാഹം കഴിയുമ്പോള്‍ നമ്മിലുള്ള ചീത്ത ശീലങ്ങളെ നമുക്ക് മറയ്ക്കാന്‍ കഴിയുകയില്ല. അത് തുറന്ന് കാട്ടപ്പെടുന്നു.അപ്പോള്‍ പങ്കാളികള്‍ രണ്ടുപേരും നിരാശരാകുന്നു. ഈ ചീത്ത സ്വഭാവത്തെ നേരത്തേ തിരിച്ചറിയാന്‍ രണ്ടുപേര്‍ക്കും കഴിയുന്നില്ല. അതുകൊണ്ട് ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ചീത്ത സ്വഭാവത്തെയും ചീത്ത ശീലങ്ങളെയും മാറ്റാനായി പൂര്‍ണ പരിശ്രമം ഉണ്ടാകണം.ബോധമനസ്സിലെയും അബോധമനസ്സിലെയും ചീത്ത സ്വഭാവത്തെ നീക്കം ചെയ്യുക. മനസ്സിനെ വൃത്തിയുള്ളതാക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ മനസ്സിന്റെ കളങ്കം ബന്ധങ്ങളെ ബാധിക്കും. അത് ജീവിതത്തിലെ സ്നേഹമൂഹുര്ത്തങ്ങളെ പ്രതികൂലമായി ബാധിക്കും.
പങ്കാളി പൂര്‍ണതയുള്ളവന്‍ ആയിരിക്കണമെന്ന് ഒരിക്കലും നിര്‍ബന്ധം പിടിക്കരുത്. അപൂര്‍ണതയിലെ അഴകിനെ കാണാന്‍ ശ്രമിക്കുക. മനസ്സില്‍ പുതുമയോടെ പങ്കാളിയെ കാണാന്‍ ശ്രമിക്കുക. അത് മനസ്സില്‍ ശാന്തിയേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: