കോട്ടയം: ഭൂരഹിതര്‍ ഇല്ലാത്ത കേരളം 2015 പദ്ധതിയില്‍ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പോള്‍ അതീവ ശ്രദ്ധചെലുത്തണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധനാ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. വിവരശേഖരണത്തിനായി ഏപ്രില്‍ മാസം ഫലപ്രദമായി വിനിയോഗിക്കണം. സ്വന്തം ഭൂമി കൈമാറ്റം ചെയ്തവരും കുടുംബസ്വത്ത് കിട്ടാനുള്ളവരുമൊക്കെ അപേക്ഷ നല്കാന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഓരോ അപേക്ഷയും വിശദമായി പരിശോധിക്കണം. പദ്ധതിയില്‍ ക്രമക്കേടുകളുണ്ടാകാതെ സൂക്ഷിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനങ്ങളെടുക്കരുതെന്ന് കളക്ടര്‍ പറഞ്ഞു. ഭൂരഹിതവനരഹിതരെ മാത്രമെ പദ്ധതിയില്‍ പരിഗണിക്കുന്നുള്ളൂ. ഇതിനായി തയാറാക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ദീര്‍ഘനാളത്തേക്ക് ഉപയോഗിക്കേണ്ടതാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ അപേക്ഷകരുടെ വീടുകളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കണം. പരിശോധനയുടെ വിശദാംശങ്ങള്‍ ഇന്സ്പെക്ഷന് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓരോ അപേക്ഷയ്ക്കൊപ്പവും നോട്ട്ഫയല്‍ വയ്ക്കണം. അപേക്ഷകന് ഭൂമിക്ക് അര്ഹനാണെങ്കിലം അനര്ഹനാണെങ്കിലും അതിണ്റ്റെ കാരണം വ്യക്തമായി നോട്ട് ഫയലില്‍ ചേര്‍ക്കണം. ഡെപ്യൂട്ടി തഹസില്‍ദാരുടെ പേരും ഒപ്പും റിപ്പോര്‍ട്ടിലുണ്ടാകണം. മുന്‍പ് ഇ.എം.എസ് ഭവന പദ്ധതിക്കായി വനരഹിതരുടെയും ഭൂരഹിതവനരഹിതരുടെയും വിവിവരങ്ങള്‍ ശേഖരിച്ചിരുന്നു. പുതിയ സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കുമ്പോള്‍ നിലവിലുള്ള ഈ രേഖകളുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ഇതില്‍ ഇല്ലാത്തവരെ പുതിയതായി ഉള്‍പ്പെടുത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷയുമായി കളക്ട്രേറ്റില്‍ എത്തുന്നവര്‍ക്കും പദ്ധതി പ്രകാരം അപേക്ഷ നല്കാന് നിര്‍ദേശം നല്‍കുന്നുണ്ട്. വില്ലേജ് ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്-കളക്ടര്‍ വ്യക്തമാക്കി. ഇ.എം.എസ് ഭവനപദ്ധതിക്കായി സമാഹരിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകളില്‍ പരിശോധിക്കാനാവുമെന്ന് ദാരിദ്യ്രലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.ബി. ശിവദാസ് പറഞ്ഞു. ഭൂരഹിതര്‍ ഇല്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ15417 അപേക്ഷകള്‍ വിതരണം ചെയ്തതായും ഇതില്‍2251 അപേക്ഷകള്‍ പൂരിപ്പിച്ച് തിരികെ ലഭിച്ചതായും ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്.) പി.എം.ബഷീര്‍ അറിയിച്ചു. കോട്ടയം താലൂക്കില്‍ മാത്രം 130 അപേക്ഷകളില്‍ വില്ലേജ് ഓഫീസര്‍ പരിശോധന നടത്തി. തഹസീല്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: