ഓര്‍ക്കുക. ധാര്‍മ്മികത പലിശീലിപ്പിച്ചെടുക്കാമെന്ന ചിന്തയിലാണ് മനുഷ്യവര്‍ഗ്ഗം. പരിശീലനം കൊണ്ട് നന്മയുള്ളവനായിമാറാമെന്ന്, സന്തോഷം നേടിയെടുക്കാമെന്ന്, സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ സന്തോഷം സൃഷ്ടിച്ചെടുക്കാമെന്ന്, പക്ഷെ ഇത് ശരിയല്ല. പൂര്‍ണ്ണമായും തെറ്റാണ്.
സന്തോഷത്തെ സംബന്ധിച്ച് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം അത് പരിശീലനം കൊണ്ട് നേടിയെടുക്കാന്‍ ആവില്ലെന്നാണ്. അതിനെ സൃഷ്ടിച്ചെടുക്കാനാവില്ല. അത് അനുവദിക്കപ്പെടുകയേ വേണ്ടൂ. നിങ്ങള്‍ സൃഷ്ടിക്കുന്ന എന്തും നിങ്ങളേക്കാള്‍ ചെറുതായിരിക്കും. നിങ്ങള്‍ സൃഷ്ടിക്കുന്നത് നിങ്ങളേക്കാള്‍ വലുതായിരിക്കുകയില്ല. ചിത്രം ചിത്രകാരനേക്കാള്‍ വലുതായിരിക്കില്ല. കവിത കവിയെക്കാള്‍ വലുതായിരിക്കില്ല. നിങ്ങളുടെ പാട്ട് നിങ്ങളേക്കാള്‍ ചെറുതായിരിക്കും.
നിങ്ങള്‍ സന്തോഷം സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴും അതിന്റെ പിന്നിലുണ്ട്; നിങ്ങളുടെ എല്ലാ വിഡ്ഢിത്തങ്ങളോടും അഹംബോധകല്പനകളോടും നിങ്ങളുടെ എല്ലാ അറിവില്ലായ്മകളോടും ആയശക്കുഴപ്പങ്ങളോടും അന്തസാര ശൂന്യമായ മനസ്സോടും കൂടി. ഈ അന്തസാരശൂന്യമായ മനസ്സോടെ നിങ്ങള്‍ക്ക് പ്രപഞ്ചത്തെ സൃഷ്ടിക്കാനാവില്ല, മഹത്വം സൃഷ്ടിക്കാനാവില്ല. മഹത്വം ഉന്നതങ്ങളില്‍ നിന്നു വരുന്നതാണ്, അങ്ങേയറ്റത്തെ വിശ്വസ്തതയിലൂടെ, സമ്പൂര്‍ണ്ണ സമര്‍പണത്തിലൂടെ നേടാന്‍ കഴിയുന്ന സമ്മാനമാണത്. വിശ്രാന്തിയുടെ അവസ്ഥയില്‍ യഥാര്‍ത്ഥ സന്തോഷം സംഭവിക്കുകയാണ്.
പക്ഷെ നമ്മളോട് പറഞ്ഞിട്ടുള്ളത് ആഗ്രഹങ്ങള്‍ ഉള്ളവരായിരിക്കണമെന്നാണ്, നേട്ടം കൊയ്യണമെന്നാണ്. നേടിയെടുക്കാനുള്ള മനഃസ്ഥിതിയാണ് നമ്മള് വളര്‍ത്തിയെടുത്തത്. നമ്മുടെ വിദ്യാഭ്യാസവും മതവും സംസ്കാരം നേടാനാവൂ എന്നാണ്. പക്ഷെ ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. എന്നാല്‍ ഈ അസംബന്ധം വിശ്വസിക്കാന്‍ മാത്രം അത്ര കടുത്തതാണ് നമ്മുടെ അറവില്ലായ്മ.
ആഗ്രഹമുള്ള ഒരു മനുഷ്യനും സന്തോഷവാനായിരുന്നില്ല. യഥാര്‍ത്ഥത്തില്‍, ആഗ്രഹമുള്ളവരാണ് ലോകത്തിലേക്ക് വെച്ച് ഏറ്റവും അസംതൃപ്തന്‍. പക്ഷെ, നമ്മള് കുട്ടികളെ ആഗ്രഹങ്ങളുള്ളവരായിരിക്കാന് പരിശീലിപ്പിക്കുകയാണ്. ഒന്നാമനാകുക, ഉയരങ്ങളില്‍ എത്തുക, അപ്പോള്‍ നിങ്ങള്‍ സന്തോഷവാനാകും !” ഒന്നാമനായിരിക്കുകയും അതേസമയം സന്തോഷവാനായിരിക്കുകയും ചെയ്യുന്ന ആരെയെങ്കിലും നിങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടോ ?. ലോകം പിടിച്ചടക്കിയപ്പോള്‍ അലക്സാണ്ടര്‍ സന്തോഷവാനായിരുന്നുവോ ?. ഈ ലോകത്തില്‍ ജീവിച്ചതില്‍ വച്ച് ഏറ്റവും വലിയ അസന്തുഷ്ടവാനായ മനുഷ്യനായിരുന്നു അലക്സാണ്ടര്‍. ഡയോജനീസിന്റെ പരമാനന്ദം കണ്ടിട്ട് അലക്സാണ്ടറിന് അസൂയതോന്നി. ലോകം കീഴടക്കിയ ചക്രവര്‍ത്തിക്ക് യാചകനോട് അസൂയ തോന്നുകയോ…..?
ഡയോജനീസ് ഒരു ഭിക്ഷക്കാരനായിരുന്നു. ഒന്നും ഇല്ലാത്തവന്, ഒരു ഭിക്ഷാപാത്രം പോലും ഇല്ലായിരുന്നു. ഡയോജനീസ് നഗ്നനായിരുന്നു. ഭിക്ഷാപാത്രം ഇല്ലായിരുന്നു. തുടക്കത്തില്‍ അയാള്‍ക്കൊരു ഭിക്ഷാപാത്രം ഉണ്ടായിരുന്നു. പൗരസ്ത്യ നാട്ടില്‍ നിന്നു കിട്ടിയ ആശയമായിരിക്കാം അത്. ഡയൊജനീസ് ശരിക്കും ബുദ്ധനെപ്പോലെ, മഹാവീരനെപ്പോലെയുള്ള ഒരു മനുഷ്യനായിരുന്നു. കൂടുതലും മഹാവീരനെപ്പോലെ. മഹാവീരനും നഗ്നനായിരുന്നു. ഭിക്ഷാപാത്രം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൈകള്‍ തന്നെയായിരുന്നു ഭിക്ഷാപാത്രം.
ലോകത്തില്‍ വിജയിച്ചവരെ നിരീക്ഷിച്ചാല്‍ വിജയിക്കുക എന്ന ആശയം തന്നെ നിങ്ങള്‍ ഉപേക്ഷിക്കും. വിജയം പോലെ പരാജയപ്പെടുന്ന മറ്റൊന്നില്ല. വിജയംപോലെ വിജയിക്കുന്ന മറ്റൊന്നല്ലെന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാല്‍ സന്തോഷത്തിന് വിജയവുമായി യാതൊരു ബന്ധവുമില്ല. സന്തോഷത്തിന് പദവി, അധികാരം, അംഗീകാരം യാതൊരു ബന്ധവും ഇല്ല. സന്തോഷം തികച്ചും വ്യത്യസ്തമായ ഒരു മാനമാണ്.
സന്തോഷത്തിന് നിങ്ങളുടെ അവബോധമായിട്ടാണ് ബന്ധമുള്ളത് അല്ലാതെ സ്വഭാവമുമായി യാതൊരു ബന്ധവും ഇല്ല.
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: