തൃശൂര്‍ : കൊച്ചിന് ദേവ സ്വം ബോര്‍ഡും ആര്‍ക്കിയോ ളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ യുടെ അധികാരികളും വടക്കു ന്നാഥ ക്ഷേത്ര പുനരുദ്ധാരണ പ്രവര്ത്ത}കാര്യങ്ങളില്‍ ചര്‍ച്ച നടത്തി. കിഴക്കെ ഗോപുര ത്തില്‍ ചെയ്യേണ്ട പണികളുടെ റിപ്പോര്‍ട്ടു തയാറാക്കു ന്നതി നായി കൊച്ചിന് ദേവസ്വം ബോര്‍ഡ് അധികൃതരും പുരാവ സ്തു വകുപ്പും സംയുക്തമായി പരിശോധന നടത്തും. തെക്കേ ഗോപുരത്തിന്റെ അടിയന്തര പണികള്‍ പുരാവസ്തു വിഭാ ഗം ആരംഭിച്ചു കഴിഞ്ഞു.
തീര്‍ത്ഥക്കുളത്തിന്റെ പണി കളുടെ എസ്റ്റിമേറ്റ് കൊച്ചിന് ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം തയാറാക്കിയതിന്റെ അനുമതിക്കായി പുരാവസ്തു വിഭാഗത്തിന് അപേക്ഷ നല് കും. നൃത്തനാഥന്റെ ചുമര്ചി ത്രത്തിനു സംരക്ഷണം നല് കാന്‍ പുരാവസ്തു വിഭാഗത്തി ല്‍ നിന്നും നിര്‍ദേശം ഉയര്‍ന്നു. ക്ഷേത്രം തന്ത്രിയുടെ അനുമതി ലഭിച്ചാലുടന്‍ ചിത്രം സംര ക്ഷിക്കാന്‍ നടപടി സ്വീകരി ക്കുമെന്നും ബോര്‍ഡ് അധി കൃതര്‍. പടിഞ്ഞാറെ ഗോപുര ത്തിന്റെ മേല്‍ക്കൂര ചെമ്പു തകിടു പൊതിയുന്നതിനായി വീണ്ടും ഡല്‍ഹിയിലെ ആര് ക്കിയോളജിക്കല് സര്‍വെ ഒഫ് ഇന്ത്യയുടെ ഡയറക്റ്റര്‍ ജനറ ലിന് അപേക്ഷ നല്‍കും. തെക്കേ ഗോപുരത്തിന്റെ മേല്‍ക്കൂര കൂടി ചെമ്പ് തകിടു പൊതിയാന്‍ അനുമതിക്കായി ഇതോടൊപ്പം അപേക്ഷിക്കും. പടിഞ്ഞാറെ ഗോപുരത്തിന്റെ അരികെ സ്ഥാപിക്കാന്‍ ഉദ്ദേ ശിക്കുന്ന കള്‍ച്ചറല്‍ നോട്ടിസ് ബോര്‍ഡിന്റെ സ്ഥാനനി ര്ണയത്തിനായി ബോര്‍ഡും കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പും സംയുക്തമായി പരി ശോധന നടത്തും. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്.മേനോന്, മെമ്പര്‍ എം.എല്‍.വനജാക്ഷി, സ്പെഷല്‍ ദേവസ്വം കമ്മിഷണര്‍ എന്‍.സുകുമാരന്‍, സെക്രട്ടറി പി.രമണി, ദേവസ്വം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് കെ.കെ.മനോജ്, അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം. സുബ്ര ഹ്മണ്യന്‍, അസിസ്റ്റന്‍ഡ് എന്‍ജി നീയര്മാരായ എം.കെ.ദിലീപ്, എം.കെ.നിധീഷ്, ടി.പി.കൃഷ്ണ നുണ്ണി എന്നിവരും ആര്‍ക്കിയോ ളജിസ്റ്റ് സൂപ്രണ്ട് ഡോ.നമ്പി രാജന്, ഡെപ്യൂട്ടി എന്‍ജിനീയര്‍ ദണ്ഡപാണി, ഡെപ്യൂട്ടി സൂപ്രണ്ടിങ് കെമിസ്റ്റ് രാജേശ്വരി, അസിസ്റ്റന്റ് സൂപ്രണ്ടിങ് കെമിസ്റ്റ് ദര്‍ശന, സുജിത്, സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് രാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: