അഫ്ഗാനിസ്ഥാന്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാന് മലനിരകളിലെ നാറ്റോയുടെ കല്‍ക്കരി വിതരണ-സംഭരണ കേന്ദ്രത്തിലെ കാവല്‍ക്കാരും ഭീകരരും തമ്മില്‍ മൂന്ന് മണിക്കൂറോളം നടന്ന വെടിവെപ്പില്‍ ഒരു അഫ്ഗാന് സൈനികനും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും 14 കലാപകാരികളും കൊല്ലപ്പെട്ടതായി അഫ്ഗാന് അധികൃതര്‍ അറിയിച്ചു.
ബാലാംബുലുക്ക് ജില്ലയിലെ ഫാറ പ്രവിശ്യയില്‍ കല്‍ക്കരി കൊണ്ടുപോകുന്ന ലോറികള്ക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാന് സേനയുടെ വക്താവ് നജീബുള്ള നജിബി പറഞ്ഞു.
പോരാട്ടം വളരെ തീവ്രമായതിനാല്‍ കൂടുതല്‍ സൈനികരെ അയച്ചിരുന്നതായും നജിബി പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തില്‍ മാറ്റംവരുമെന്നും മുപ്പതിലധികം സൈനികര്‍ കൊല്ലപ്പെടുകയും 10 ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും പടിഞ്ഞാറന്‍ അഫ്ഗാന് നാഷണല്‍ പോലീസ് വക്താവ് റൗഫ് അഹമ്മദി അറിയിച്ചു.
കലാപകാരികളുമായുള്ള പോരാട്ടത്തില്‍ തന്റെ തൊഴിലാളികള്‍ എകെ 47 തോക്കുകള്‍, ശക്തിയേറിയ ആയുധങ്ങളായ റോക്കറ്റ് പ്രൊപ്പലെഡ് ഗ്രനേഡുകള്‍, മെഷീന് ഗണ്ണുകള്‍ എന്നിവയുമായിട്ടാണ് ഏറ്റുമുട്ടിയതെന്നും കൂടാതെ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേറ്റതായും ആര്യ സുരക്ഷാ കമ്പനി ഉദ്യോഗസ്ഥന് സയദ് അബ്ദുള്‍ വാഹിദ് പറഞ്ഞു. കലാപകാരികള്‍ മൂന്ന് വാഹനങ്ങളും അഗ്നിക്കിരയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: