നാം ധ്യാനത്തിന്റെ ഉല്‍കൃഷ്ടതയെ സംബന്ധിക്കുന്ന ഒരു പ്രഭാഷണം ശ്രവിക്കുകയുണ്ടായെന്ന് കരുതുക. ഉടനെ നമുക്ക് മനസ്സില്‍ തോന്നും ഇന്നു മുതല്‍ മുടങ്ങാതെ അര മണിക്കൂര്‍ വീതം ധ്യാനിക്കണം എന്ന് ധ്യാനത്തില്‍ ഇരിക്കാന്‍ തുടങ്ങി. അഞ്ചു മിനിറ്റു കഴിയുന്നതിനു മുമ്പ് തുടങ്ങി ശരീര വേദന; അങ്ങോട്ട് ഇളകി ഇങ്ങോട്ട് ഇളകി, ശരീരം അസ്വസ്ഥത കാട്ടാന്‍ തുടങ്ങുന്നു. കാരണം മനസ്സിന്റെ തീരുമാനത്തെ ശരീരം അംഗീകരിച്ചിട്ടില്ല. മറ്റൊരാള്‍ക്ക് ശരീരത്തിനെ ദ്യാനാവസ്ഥയില് ഇരുത്താന്‍ കഴിയുന്നു എന്നാല്‍ അയാളുടെ മനസ് അസ്വസ്ഥത കാട്ടിക്കൊണ്ടിരിക്കുകയാണ്.
ഇനി ശരീരവും മനസ്സും അനുകൂലിച്ചു എന്നു കരുതുക. അപ്പോഴും പ്രശ്നം ബാക്കിയാണ്. ധ്യാനിക്കാനുള്ള ശക്തിയല്ല. ധ്യാനം എന്നു പറഞ്ഞാല്‍ തന്റെ അന്തരാത്മാവിലേക്കുള്ള ആഴ്ന്നിലങ്ങലാണ്. അത് ദുര്ബലന് സാധിക്കുന്നതല്ല. ഉള്ളിന്റെ ഉള്ളിലെക്ക് സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് ആഴ്ന്നുപോകാനുള്ള ആത്മീയ ശക്തി ധ്യാനത്തിന് ആവശ്യമാണ്. അതിനെയാണ് പ്രാണബലം എന്ന് പറയുന്നത്. ഇതില്‍ നിന്നും എന്ത് മനസ്സിലാക്കാം ? നാം ഉദ്ദേശിച്ച കാര്യം വിജയിക്കണമെങ്കില്‍ നമ്മുടെ ശരീരവും പ്രാണനും മനസ്സും അതിനോട് യോജിക്കണം. ശരിരപ്രാണ മനസ്സുകള്‍ ഏകതാളത്തില്‍ നിന്ന് അപാരമായ ശക്തി നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നതു കാണാം. അപ്രകാരം കടന്നുവരുന്ന ചൈതന്യമാണ് നമ്മില്‍ യഥാര്‍ത്ഥമായ പരിവര്‍ത്തനം വികാസവും ഉണ്ടാക്കുന്നത്.
ശരീര പ്രാണ മനസ്സുകളുടെ താളം ക്രമീകരിക്കപ്പെടുമ്പോള്‍ ആയാസരഹിതമായ ഒരു സൗഖ്യം നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങും. തനിക്ക് ഒരു ശരീരം ഉണ്ട്. ഒരു മനസ്സ് ഉണ്ട് എന്ന തോന്നല്‍ പോലും ഉണ്ടായെന്നു വരില്ല. താന്‍ ബോധസ്വരൂപനനാണെന്നും എല്ലാറ്റിനും സാക്ഷിയാണെന്നും ഉള്ള സ്മരണ നമ്മില്‍ എപ്പോഴും നിലനില്ക്കുന്നതു കാണാം. അകാരണമായ സംതൃപ്തിയും ആന്തരികമായ ശാന്തിയും നമുക്ക് ഉണ്ടാകും.
നാം ചെയ്യുന്നതെല്ലാം ശ്രേഷ്ഠമായിത്തീരും. നമ്മുടെ സാന്നിധ്യം തന്നെ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരും. തൊട്ടതെല്ലാം പരാജയപ്പെടുന്നു എന്നു വിലപിക്കുന്ന പലരേയും നമുക്കു കാണാം. പരിഹാരമായി പൂജകളും വഴിപാടുകളുമായി നടക്കുകയാണ് അവര്‍. പ്രായശ്ചിത്തത്തിന്റെ പട്ടിക നീളുന്നതിനനുസരിച്ച് അവരുടെ കീശയും കാലിയാകുന്നു.
ഒടുക്കം നിരാശ മാത്രം ബാക്കിയാകുന്നു. എങ്കിലും ഈ ചെയ്യുന്നതിലും ഒരു മനഃശാസ്ത്രം ഉണ്ട്. കാരണം തോല്‍വി അടയുമ്പോള്‍ നമുക്ക് ആശ്വസിക്കാം. എന്തോ കുഴപ്പമുണ്ട്. അതുകൊണ്ട് പരിഹാരക്രിയകള്‍, വഴിപാടുകള, ജോതിഷം ഒക്കെ നോക്കിക്കളയാമെന്ന്. ഒരു ആശ്വാസം കണ്ടെത്താം. മനസ്സിന് ഷോക്കേല്ക്കാതിരിക്കാനുള്ള പിടിവള്ളികളാണ് ഇതൊക്കെ. അതില്‍ കവിഞ്ഞ് ഈ പരിഹാര പ്രായശ്ചിത്ത ക്രിയകള്‍ കൊണ്ട് എന്തെങ്കിലും പ്രയൊഴജനം കിട്ടുന്നുണ്ടോ എന്നത് സംശയമാണ്.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: