Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരസേനാ മേധാവിയെ പുറത്താക്കാന്‍ കേന്ദ്രം കരുക്കള്‍ നീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 10:11 pm IST
in India

ന്യൂദല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ പിടിപ്പുകേടും അനാസ്ഥയും രാജ്യരക്ഷക്ക്‌ ഭീഷണിയായിരിക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിനെ പിരിച്ചുവിട്ട്‌ മുഖംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍നീക്കം. പ്രധാനമന്ത്രിക്കയച്ച കത്ത്‌ ചോര്‍ത്തിയത്‌ വി.കെ. സിംഗാണെന്ന്‌ ആരോപിച്ചാണ്‌ ഈ നീക്കം. ഇതിനായി പാര്‍ലമെന്റിന്റെ പൊതുവികാരം കരസേനാ മേധാവിക്ക്‌ എതിരാണെന്ന്‌ വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ട്‌.

കരസേനാ മേധാവി അച്ചടക്കരാഹിത്യം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടിയെ രംഗത്തിറക്കിയതിന്‌ പിന്നില്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

അതേസമയം, കരസേനാ മേധാവിയെ പുറത്താക്കണമെന്ന നിലപാടിനെ പിന്തുണക്കാനാകില്ലെന്ന്‌ ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം സിപിഎം ആവശ്യപ്പെട്ടു. കത്ത്‌ ചോര്‍ത്തിയതിനു പിന്നില്‍ എത്ര വലിയ ഉന്നതരാണെങ്കിലും ശിക്ഷിക്കാന്‍ മടിക്കരുതെന്ന്‌ പാര്‍ട്ടി നേതാവ്‌ സീതാറാം യെച്ചൂരി പറഞ്ഞു. മാര്‍ച്ച്‌ 12 നാണ്‌ കരസേനാ മേധാവി പ്രധാനമന്ത്രിക്ക്‌ കത്തയച്ചതെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈന്യത്തിനാവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും രാജ്യത്തിനില്ലെന്നും കാലിയായ സൈനികടാങ്കാണ്‌ നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ്‌ സൈനിക മേധാവി പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌.

ഇതിനിടെ, കോഴ വാഗ്ദാനംചെയ്തുവെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ സിബിഐ എടുത്ത കേസില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സാക്ഷിയാക്കുമെന്ന്‌ അറിയുന്നു. കരസേനാ മേധാവിയെ കുടുക്കുകയെന്ന ലക്ഷ്യമാണ്‌ ഇതിന്‌ പിന്നിലുള്ളതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ്‌ എടുത്തതിനുശേഷം പ്രതിരോധമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനാണ്‌ സിബിഐ ആലോചിക്കുന്നത്‌. കോഴ വാഗ്ദാനത്തെക്കുറിച്ച്‌ പ്രതിരോധ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന്‌ വി.കെ. സിംഗ്‌ പറഞ്ഞിരുന്നു. രേഖാമൂലം പരാതി നല്‍കാന്‍ സിബിഐ കരസേനാ മേധാവിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം കോഴ വിവാദത്തില്‍ എപ്പോഴാണ്‌ കരസേനാ മേധാവി സിബിഐക്ക്‌ രേഖാമൂലം പരാതി നല്‍കുകയെന്ന്‌ ഇനിയും തീരുമാനമെടുത്തിട്ടില്ല. നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങുന്നതിന്‌ തനിക്ക്‌ പതിനാല്‌ കേടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വി.കെ. സിംഗിന്റെ വെളിപ്പെടുത്തല്‍. സിബിഐ ഉദ്യോഗസ്ഥരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വി.കെ.സിംഗ്‌ പറഞ്ഞത്‌ പരാതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നാണ്‌. സിബിഐ വൃത്തങ്ങളാണ്‌ ഇത്‌ സൂചിപ്പിച്ചത്‌.

വി.കെ.സിംഗ്‌ പരാതി നല്‍കുകയാണെങ്കില്‍ സിബിഐ കേസുമായി മുന്നോട്ടുപോകും. മറിച്ചാണെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തും. വി.കെ. സിംഗ്‌ യാത്രയിലാണെന്നും തിരിച്ചെത്തിയതിനുശേഷം തീരുമാനമെടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സുചിപ്പിച്ചു. റിട്ട. ലഫ്‌. ജനറലാണ്‌ കോഴ വാഗ്ദാനം ചെയ്തതെന്ന്‌ ടെലിവിഷന്‍ അഭിമുഖത്തില്‍ കരസേനാ മേധാവി പറഞ്ഞിരുന്നു. ടേപ്പ്‌ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.