Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാവോയിസ്റ്റ്‌ ആക്രമണം: 11 ഭടന്മാര്‍ കൊല്ലപ്പെട്ടു

Janmabhumi Online by Janmabhumi Online
Mar 27, 2012, 10:47 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

ഗഡ്ചിറോളി (മഹാരാഷ്‌ട്ര): സിആര്‍പിഎഫ്‌ ഭടന്മാര്‍ക്ക്‌ നേരെ വീണ്ടും നക്സലാക്രമണം. മഹാരാഷ്‌ട്രയിലെ പുഷ്ഠോള ജില്ലയില്‍ നക്സല്‍ ഭീകരര്‍ നടത്തിയ കുഴിബോംബ്‌ സ്ഫോടനത്തില്‍ 11 ഭടന്മാര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കുപറ്റി. നക്സല്‍ ശക്തികേന്ദ്രത്തില്‍ നടന്ന ആക്രമണമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്‌ നടക്കുന്നത്‌. മരണസംഖ്യ ഉയര്‍ന്നേക്കും.

സിആര്‍പിഎഫ്‌ ഭടന്മാര്‍ പുഷ്ഠോളയില്‍നിന്ന്‌ ഗട്ടയിലേക്ക്‌ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ്‌ ശക്തിയേറിയ കുഴിബോംബ്‌ സ്ഫോടനമുണ്ടായത്‌. 16പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സിആര്‍പിഎഫ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്‌ട്രയില്‍ പര്യടനത്തിലായിരുന്ന സിആര്‍പിഎഫ്‌ മേധാവി കെ.വിജയ്‌ കുമാര്‍ ആക്രമണം നടക്കുമ്പോള്‍ ഗഡ്ചിറോളിയിലായിരുന്നു. പിന്നീട്‌ അദ്ദേഹം സംഭവസ്ഥലത്തേക്ക്‌ തിരിച്ചു. സിആര്‍പിഎഫിന്റെ 192-ാ‍ം ബറ്റാലിയനില്‍പ്പെട്ട ഭടന്മാരെ ആക്രമണസ്ഥലത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. സ്ഫോടനത്തില്‍ ബസ്‌ പൂര്‍ണമായി തകര്‍ന്നു. ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ്‌ നാഗ്പൂരില്‍ പറഞ്ഞു.

ഗഡ്ചിറോളിയില്‍നിന്ന്‌ നാല്‌ കിലോമീറ്ററോളം അകലെ കര്‍വഫ-ഫുല്‍ബോഡി ഗട്ടറോഡില്‍ പുഷ്ഠോള ഗ്രാമത്തിനടുത്ത്‌ ഇന്നലെ ഉച്ചയോടെയാണ്‌ നക്സലാക്രമണമുണ്ടായത്‌. അക്രമികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന്‌ സിആര്‍പിഎഫ്‌ നേതൃത്വം അറിയിച്ചു. ഐജി (ഓപ്പറേഷന്‍സ്‌) സുനില്‍ രാമാനന്ദിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. നിയമസഭാ സമ്മേളനം നടക്കുന്ന മഹാരാഷ്‌ട്ര നിയമസഭയില്‍ ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ ആക്രമണത്തെക്കുറിച്ച്‌ പ്രസ്താവന നടത്തി.

ഇതിനിടെ, ഒഡീഷയില്‍ എംഎല്‍എയെ മാവോയിസ്റ്റുകള്‍ തട്ടിയെടുത്ത സംഭവത്തിന്‌ പരിഹാരം കാണാന്‍ ഭീകരരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചുതുടങ്ങി. നക്സല്‍വേട്ട അവസാനിപ്പിക്കണമെന്നും ജയിലുകളില്‍ കഴിയുന്ന ഭീകരരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ടാണ്‌ ഭരണകക്ഷിയായ ബിജെഡിയുടെ എംഎല്‍എ ജിനാ ഹികാകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌. നേരത്തെ ബന്ദികളാക്കിയ രണ്ട്‌ ഇറ്റാലിയന്‍ ടൂറിസ്റ്റുകളില്‍ ഒരാളെ കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിയെടുക്കല്‍ സംഭവങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്‌ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി. പ്രശ്നം പരിശോധിച്ചുവരികയാണെന്നും സര്‍ക്കാരുമായി മധ്യസ്ഥ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ വളരെ സൂക്ഷ്മതയോടെയാണ്‌ സര്‍ക്കാര്‍ ഇതിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഇറ്റാലിയന്‍ ടൂറിസ്റ്റായ ക്ലോഡിയോ കൊളാന്‍ജെലോയെയാണ്‌ നേരത്തെ മോചിപ്പിച്ചത്‌. ബന്ദിയാക്കപ്പെട്ട രണ്ടാമനും പുരിയില്‍ ടൂര്‍ ഓപ്പറേറ്ററുമായ പൗലോ ബൊസസ്കോയുടെ മോചനം ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊളാന്‍ജെലോ കഴിഞ്ഞദിവസം ഇറ്റാലിയന്‍ കോണ്‍സുല്‍ ജനറല്‍ ജോയല്‍ മെല്‍ചിയോരിക്കൊപ്പം ദല്‍ഹിയിലേക്ക്‌ പോയി.

ഹികാകയ്‌ക്കുവേണ്ടി തെരച്ചില്‍ നടത്തുകയോ സുരക്ഷാ സേനയെ ഉപയോഗിച്ച്‌ മോചിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആദിവാസി എംഎല്‍എയുടെ ജീവന്‍ അപകടത്തിലാവുമെന്ന്‌ കഴിഞ്ഞദിവസം ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മധ്യസ്ഥരുടെ സഹായം തേടാതെ മാധ്യമങ്ങളിലൂടെ സ്വന്തം നിലപാട്‌ അറിയിക്കാന്‍ മാവോയിസ്റ്റുകള്‍ ഒഡീഷാ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്തു.

ഇതേസമയം, ബന്ദി പ്രശ്നത്തില്‍ ഇളകിമറിഞ്ഞിരുന്ന സംസ്ഥാന നിയമസഭ സാധാരണ നിലയിലായി. എംഎല്‍എ തട്ടിയെടുക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന്‌ സ്പീക്കര്‍ അനുമതി നല്‍കി. മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ രഹസ്യക്കരാറില്‍ ഏര്‍പ്പെട്ടിരിക്കയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചിരുന്നു. എംഎല്‍എയെ തട്ടിയെടുത്തതോടെ ഇറ്റാലിയന്‍ ടൂറിസ്റ്റുകളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളും വഴിമുട്ടിയിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

ലക്ഷ്യത്തില്‍ പതിക്കുന്നവികസന റോക്കറ്റുകള്‍

ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ കേരളം അറിയണം നമാമി ഗംഗയെ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സിസ തോമസിന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉപഹാരം നല്‍കുന്നു

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് വനിതാകൂട്ടായ്മ

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജസ്റ്റിസ്് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies