മെല്‍ബണ്‍: ഓസ്ട്രേലിയന്‍ വിസ ലഭിക്കുന്നതിനുളള ഇന്റര്‍ നാഷനല്‍ ഇംഗ്ലീഷ് ടെസ്റ്റിങ് സിസ്റ്റം (ഐഇഎല്‍ടിഎസ്) മാര്‍ക്കില്‍ കൃത്രിമം കാണിച്ച കേസില്‍ ഇന്ത്യാക്കാരനു തടവുശിക്ഷ. രാജേഷ് കുമാറിനാണ് (31) ഓസ്ട്രേലിയന്‍ കോടതി 14 മാസം തടവുശിക്ഷ വിധിച്ചത്. പെര്‍ത്ത് ജില്ലാ കോടതിയാണു കേസ് പരിഗണിച്ചത്.
2009 നവംബറിനും 2010 ജൂണിനും ഇടയില്‍ നടന്ന മാര്‍ക്ക് തട്ടിപ്പില്‍ ഇയാള്‍ പങ്കാളിയാണെന്നു കോടതി കണ്ടെത്തി. ഓസ്ട്രേലിയയിലെ സ്ഥിരം വിസ നേടാന്‍ പ്രിതിഷ് ഷാ എന്ന ഇടനിലക്കാരനു 5,000 ഡോളര്‍ നല്‍കിയാണ് ഇയാള്‍ സ്വന്തം ഐഇഎല്‍ടിഎസ് മാര്‍ക്ക് തിരുത്തിയത്.
കൂടാതെ മാര്‍ക്കു തിരുത്തുന്നതിനു മറ്റു മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നു 32,000 ഡോളര്‍ കൈപ്പറ്റുകയും ചെയ്തു. മാര്‍ക്കു തിരുത്തല്‍ കേസുമായി ബന്ധപ്പെട്ട് ഒമ്പതു പേര് ഇപ്പോഴും ഓസ്ട്രേലിയന്‍ ജയിലിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: