സോള്‍ :ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആണവ തീവ്രവാദമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ആണവ ആയുധങ്ങളും സാങ്കേതിക വിദ്യകളും തീവ്രവാദികള്‍ക്കു സ്വായത്തമാക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. അതിനാല്‍ ആണവ സുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കണമെന്നും മന്മോഹന് സിങ് ആവശ്യപ്പെട്ടു.
ആണവ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്ക് തീവ്രമായ ബോധമുണ്ടെന്നും മന്മോഹന് ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയില്‍ നടക്കുന്ന രാജ്യാന്തര ആണവോര്‍ജ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആണവസുരക്ഷയുടെ കാര്യത്തില്‍ ലോകത്തിന്റെ ഭീതി മാറണമെങ്കില്‍ ലോകം അണ്വായുധങ്ങില് നിന്നു പിന്മാറണം.
ആണവ സുരക്ഷ എന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം അതാതു രാജ്യങ്ങള്‍ക്കാണ്. അതു സാധ്യമാകണമെങ്കില്‍ രാജ്യാന്തരതല സഹകരണം വേണം. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആഗോള ആണവ നിരായുധീകരണത്തിനു വേണ്ടി ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരുന്നു. അത് ഇപ്പോഴും പ്രാവര്‍ത്തികമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആണവ ക്ലബില്‍ അംഗമാകേണ്ടത് അത്യാവശ്യമാണ്. ആണവ നിര്‍വ്യാപന തത്വങ്ങള്‍ ലോകത്തിനു കൂടുതലായി മനസിലാക്കി കൊടുക്കാന്‍ ഇത് ഏറെ പ്രയോജനകരമാകും. ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി), മിസെയില്‍ ടെക്നോളജി കണ്ട്രോള് റെജീം (എം.ടി.സി.ആര്), വാസ്നര് അറേഞ്ചമെന്റ്, ഓസ്ട്രേലിയ ഗ്രൂപ്പ് എന്നീ ആണവ ക്ലബ്ബുകളില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് യോഗ്യതയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പു വച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര ആണവ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ പിന്തുടരുന്നുണ്ടെന്നും മന്മോഹന് പറഞ്ഞു. ആണവായുധ വിമുക്ത ലോകം സാദ്ധ്യമാക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്മോഹന് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) 2012-13 വര്‍ഷത്തേക്കുള്ള ആണവ സുരക്ഷാ ഫണ്ടിലേക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നതായും മന്മോഹന് പ്രഖ്യാപിച്ചു.
കാന്‍സര്‍ രോഗചികിത്സയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊബാള്‍ട്ട് ടെലി തെറാപ്പി മെഷീനുകള്‍ വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മെഷീനുകള്‍ മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക സഹായം ഇന്ത്യ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പ്രോഗ്രസ് കാര്‍ഡും മന്മോഹന് യോഗത്തില്‍ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: