കൊച്ചി: വെള്ളിത്തിരയിലെ വില്ലന്‍ വിട. മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഭാവുകങ്ങള്‍ നല്കിയ കലാ പ്രതിഭക്ക് കൊച്ചി നഗരം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി. അഞ്ച് പതിറ്റാണ്ടോളം മലയാളചലച്ചിത്രലോകത്ത് നിറസാന്നിദ്ധ്യമായി കഴിഞ്ഞ ദിവസം അന്തരിച്ച നടന് ജോസ് പ്രകാശിന്റെ മൃതദേഹം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്ഥാന ബഹുമതികളോടെ സംസ്ക്കരിച്ചു. സമൂഹത്തിന്റെ നാനാതുറയില്‍നിന്നും പ്രമുഖര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കുകയും സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ എട്ടിന് ആലുവയിലെ തോട്ടുമുഖത്തുള്ള ഇളയമകന്റെ വസതിയില്‍ നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്കി. തുടര്‍ന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന മൃതദേഹം 10 മണിമുതല്‍ 11.30 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.ബാബു, കെ.സി.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ മൃതഹേദത്തില് പുഷ്പചക്രം അര്‍പ്പിച്ചു.
ജര്‍മനിയില്‍നിന്നും പതിനൊന്നു മണിയോടെയാണ് മകള്‍ ജാസ്മിന് എത്തിയത്. അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാഷ്ട്രീയ, സാമൂഹിക ചലച്ചിത്ര മേഖലകളിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. സെമിത്തേരിയിലെ ചാപ്പലില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സംസ്ക്കാര ശുശ്രൂഷകള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ 12.40ന് മൃതദഹം സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: