കൊച്ചി: ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ ലേക്ഷോര് ആശുപത്രിയിലെ നഴ്സുമാര്‍ റിലേ നിരാഹാര സമരം തുടങ്ങി. സമരസഹായ ജനകീയ സമിതിയുടെ പിന്തുണയോടെയാണ് യുഎന്‍എ ലേക്ഷോര് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയിരിക്കുന്നത്. രാവിലെ 9ന് മാടവ ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം ആശുപത്രികവാടത്തില്‍ സമാപിച്ചു. സമര രംഗത്തുള്ള നഴ്സുമാരും, സമരസഹായ സമിതി അംഗങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു.
സാമൂഹിക പ്രവര്‍ത്തക ജ്യോതിനാരായണന്‍ റിലേ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ഉപവാസ മിരിക്കുന്ന ബിപിന്‍ പി.ചാക്കോ, ജെയിന്.കെബേബി, സൗമ്യ ഇട്ടീര, സ്മിതാ മാത്യു, ജെയ്നിജോയ് എന്നിവരെ ഷാള്‍ അണിയിച്ചു. സ്മരസമിതി ചെയര്മാന് അനീഷ് ഉണ്ണി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: