സിയോള്‍: ആണവ ഉച്ചക്കോടിക്ക് സിയോളില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ 53 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആണവ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ആണവായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയം.
2010ല്‍ വാഷിങ്ങ് ടണില്‍ ആരംഭിച്ച ഉച്ചകോടിയുടെ തുടര്‍ച്ചയാണ് സിയോളില്‍ നടക്കുന്ന രണ്ടു ദിവസത്തെ ചര്‍ച്ചയെന്നും, ആണവായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള തീവ്രവാദത്തെ തടയുന്നതിനുള്ള പരിശ്രമങ്ങളുടെ തുടക്കമായിരുന്നു 2010ലെ ഉച്ചകോടി.
അതേസമയം രാജ്യത്തെ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നീക്കം ചെയ്യാമെന്ന് രണ്ട് വര്‍ഷം മുമ്പെടുത്ത പ്രതിജ്ഞ ഉക്രെയില്‍ പാലിച്ചുവെന്നും ഇന്നലെ ഉച്ചകോടിക്ക് തുടക്കം കുറിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ആഗോള സുരക്ഷക്കും, ലോകത്തിലെ ആണവായുധങ്ങളുടെ സംരക്ഷണത്തിനും, ആണവായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള തീവ്രവാദത്തെ എതിര്‍ക്കുക എന്നത് വലിയ വെല്ലുവിളി ആയിരിക്കുമെന്നും, അടുത്ത രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉത്തരകൊറിയയുടെ ആണവ പദ്ധതി സിയോളിലെ ഉച്ചകോടിയില്‍ ഔദ്യോഗിക അജണ്ടയല്ലെന്നും ഒബാമ പറഞ്ഞു. ഏപ്രിലില്‍ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കാന്‍ പോകുന്നുവെന്ന നോര്‍ത്ത് കൊറിയയുടെ പ്രഖ്യാപനം, വളരെ വലിയ ആശയകുഴപ്പം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഒബാമയും, ദക്ഷിണകൊറിയന്‍, പ്രസിഡന്റ് ലീ മയൂങ്ങ്-ബാക്കും കഴിഞ്ഞ ദിവസം പത്രസമ്മേളനവും നടത്തിയിരുന്നു.
അതേ സമയം പ്രതിരോധ, വാണിജ്യ, സുരക്ഷിത മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും കൊറിയയും പരസ്പര സഹകരണത്തിന് ധാരണയായി. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മന്‍മോഹന്‍സിംഗ് കൊറിയന്‍ അധികൃതരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇന്ത്യക്ക് ന്യൂക്ലിയര്‍ റിയാക്ടര്‍ നല്കാന് കൊറിയ വാഗ്ദാനം നല്‍കിയതായും അറിയുന്നു. ആണവ നിരായുധീകരണമെന്ന ഇന്ത്യയുടെ താല്പ്പര്യത്തോട് കൊറിയയും സഹകരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, നോര്‍വീജിയന്‍, ഇറ്റാലിയന്‍ പ്രതിനിധികളെയും മന്‍മോഹന്‍സിംഗ് കാണും. ആണവ ഉച്ചകോടിയില്‍ അറുപതോളം രാഷ്ട്രത്തലവന്മാര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് ഇറ്റാലിയന്‍ നാവികരെ കേരളത്തില്‍ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചതും ഇറ്റലിക്കാരെ ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതും ചര്‍ച്ചയ്ക്ക് വരുമെന്ന് കരുതുന്നു. ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പ്, മിസെയില്‍ ടെക്നോളജി കണ്ട്രോല് ഗ്രൂപ്പ് തുടങ്ങിയ അന്താരാഷ്ട്ര വ്യവസ്ഥയില്‍ കൊറിയന്‍ സഹകരണത്തിന് ഇന്ത്യ അപേക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ കൊറിയയെ മന്മോഹന് ക്ഷണിച്ചു. എല്‍ജി, ഹ്യൂണ്ടായ്, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ക്ക് നിലവില്‍ തന്നെ ഇന്ത്യയില്‍ നല്ല വിപണിയുണ്ട്. ചെറുകിട കമ്പനികളേയും ഇന്ത്യയില്‍ നിക്ഷേപത്തിന് ക്ഷണിക്കുന്നുവെന്ന് മന്മോഹന് പറഞ്ഞു. ഞങ്ങള്‍ കൊറിയന്‍ ജനതയെ അംഗീകരിക്കുന്നു. ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് കൊറിയയുടേത്. ഇത് കൊറിയന്‍ ജനതയുടെ ദൃഢനിശ്ചയം കൊണ്ട് സാധ്യമായതാണ്. ഇന്ത്യയും അതിവേഗം വളര്‍ന്നുവരുന്ന ഒരു രാജ്യമാണ്. തൊഴില്‍ മേഖലയിലെ പകുതിയോളം പേരും ഇരുപതുകളില്‍ ഉള്ളവരാണ്. മധ്യവര്‍ഗം വളരെ വേഗം വളര്‍ന്നുവരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വളരെ അധികം പദ്ധതികള്‍ ഇന്ത്യയിലുണ്ട്.
ഒരു ട്രില്ല്യന്‍ ഡോളറിന്റെ നിക്ഷേപസമാഹരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കൊറിയയുടെ സാധ്യത തനിക്ക് വ്യക്തമായി അറിയാം. ദൃഢമായതും ദീര്‍ഘകാലത്തേക്കുമുള്ള നിക്ഷേപത്തിന് ഇന്ത്യയില്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ കൊറിയന്‍ കമ്പനികള്‍ക്ക് വിശ്വാസമുണ്ടെന്ന് എനിക്കറിയാം. ഇതൊരു വെല്ലുവിളിയും സാധുതയുമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു. വ്യവസായത്തിനാവശ്യമായ അന്തരീക്ഷം ഇന്ത്യ സൃഷ്ടിക്കും.
കൊറിയന്‍ നിക്ഷേപത്തിന് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലും വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍സനത്തിനിടെ സൗത്ത് കൊറിയയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ അഭിസംബോധ ചെയ്യുകയായിരുന്നു മന്‍മോഹന്‍സിംഗ്.
ചില സമയത്ത് ഇന്ത്യയിലെ നടപടിക്രമങ്ങള്‍ക്ക് വേഗത കുറവാണെന്ന് മന്മോഹന് പറഞ്ഞു. എന്നാല്‍ ശക്തമായ നിയമം നിലനില്‍ക്കുന്ന ഒരു രാജ്യമായ ഇന്ത്യക്ക് ആവശ്യമായ സംവിധാനമുണ്ട്.
ഒഡീഷയിലെ പോസ്കോ സ്റ്റീല്‍ പ്രോജക്ടുമായി ഇന്ത്യ മുന്നോട്ട് പോയിട്ടുണ്ട്. പന്ത്രണ്ട് ബില്ല്യന്‍ ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 4,000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക എതിര്‍പ്പുകളാണ് പദ്ധതി വൈകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: