മക്കള്‍ക്ക് ദര്‍ശനം നല്കുമ്പോള് അവരുടെ കാതില്‍ സ്നേഹപൂര്‍വ്വം അമ്മ മൊഴിയുന്ന ആശ്വാസമന്ത്രമാണ് ‘അമ്മ സങ്കല്പിക്കാം. ഇവിടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്തന്മാര്ക്ക് ചിരപരിചിതമാണ് ഈ മന്ത്രണം. എങ്കിലും ഇപ്പോഴും പലരും ചോദിക്കാറുണ്ട്, ‘സങ്കല്പിക്കാം’ എന്ന് അമ്മ പറഞ്ഞു. എന്താണതിന്റെ അര്‍ത്ഥം? ചിന്തിക്കാം എന്നാണോ? അതോ, പ്രാര്‍ത്ഥിക്കാം എന്നോ?”
അമ്മയുടെ സങ്കല്പം ചിന്തയല്ല, അതു വെറും പ്രാര്‍ത്ഥനയുമല്ല. അതിനപ്പുറം പരമാത്മശക്തിയുടെ ഇച്ഛയാണ്. വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നതല്ല അതിന്റെ അര്‍ത്ഥം. അനുഭവം വെളിപ്പെടുത്തുന്നതാണ്. ഭക്തന്റെ ഹൃദയവും ധര്‍മ്മം, കര്‍മ്മം എന്നിവയുടെ സൂക്ഷ്മഗതിയും അറിഞ്ഞ്, അമ്മ നല്കുന്ന വരപ്രസാദമാണത്, ശക്തിസംക്രമണമാണ്.
‘സങ്കല്പിക്കാം’ എന്ന് അമ്മ പറയുമ്പോള്‍, ‘എല്ലാം അറിഞ്ഞു ചെയ്തുകൊള്ളാം’ എന്നുകൂടി അതിനൊരു അര്‍ത്ഥമുണ്ട്. ‘എന്ത് അറിഞ്ഞു?’ വിശ്വത്തിന്റെ താളവും ശ്രുതിയും അതിന്റെ ഗതി വിഗതികളും അനുഭവിച്ചറിഞ്ഞ വിശ്വമനസ്സാണ് അമ്മ. ‘അതിന് അനുസരണമായി പ്രവര്‍ത്തിച്ചുകൊള്ളാം’ എന്നാണ് അമ്മ ധ്വനിപ്പിക്കുന്നത്. കാരണം, വിശ്വപ്രപഞ്ചത്തിന്റെയും അമ്മയുടെയും ‘ഇച്ഛ’ ഒന്നാണ് അമ്മയുടെ നിശ്ചങ്ങള് പ്രപഞ്ചമസ്സിന്റെ നിശ്ചയങ്ങള്‍ ആണ്. അതുകൊണ്ട് അവയ്ക്ക് ഈ വിശ്വത്തിന്റെ പരിപൂര്ണ്ണപിന്തുണയുണ്ടാകും. അതാണ് സങ്കല്പശക്തിയുടെ സവിശേഷത.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: