കൊല്‍ക്കത്ത: തുടര്‍ച്ചയായി പെണ്‍കുഞ്ഞിനെ പ്രസവിച്ച യുവതിയെ ഭര്‍തൃവീട്ടുകാര്‍ ചുട്ടുകൊന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ഖര്‍ഗ്രാം ഗ്രാമത്തിലാണു സംഭവം. 25കാരി റുപാലി ബിബിയാണു ക്രൂരഹത്യയ്ക്ക് ഇരയായത്.
റുപാലിയുടെ രണ്ടാം പ്രസവത്തിലും പിറന്നതു പെണ്‍കുഞ്ഞായിരുന്നു. ഇതേത്തുടര്‍ന്നാണു ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. കത്തിക്കരിഞ്ഞ യുവതിയുടെ മൃതദേഹം സംസ്കരിച്ചതായി പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട മകളുടെ ഭര്‍ത്താവിനും കുടുംബത്തിനും എതിരേ മാതാപിതാക്കളും ബന്ധുക്കളും പോലീസില്‍ പരാതി നല്കി.
അന്വേഷണം തുടങ്ങിയതോടെ ഭര്‍തൃ വീട്ടുകാര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: