തിരുവനന്തപുരം: ബാലരാമപുരം വെള്ളായണി മേജര്‍ ദേവി ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പൊള്ളലേറ്റു. വെള്ളായണി സ്വദേശികളായ വേലപ്പന് (68), വിഷ്ണു (22), ഉണ്ണി (18), ശിവകുമാര്‍ (18), വിഷ്ണു (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് രാവിലെ 8.45ന് പൊങ്കാല ആരംഭിക്കുന്നതിന് മുമ്പാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഇളംമതിലിന് പുറത്തുള്ള ഷീറ്റ് കെട്ടി മറച്ചിരുന്ന വെടിപ്പുരയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
നേര്‍ച്ച വെടിക്കുറ്റിയില്‍ വെടിമരുന്ന് നിറച്ചു കൊണ്ടിരിക്കെ കുറ്റിയിലൊരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആറു വര്‍ഷം മുമ്പ് ഇവിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: