Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജോസ്‌ പ്രകാശ്‌ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2012, 10:28 pm IST
in Uncategorized

കൊച്ചി: മികവുറ്റ വില്ലന്‍ വേഷങ്ങളില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമായിരുന്ന ജോസ്‌ പ്രകാശ്‌ (86) അന്തരിച്ചു. ഇന്നലെ ഉച്ചക്ക്‌ രണ്ട്‌ മണിയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെനാളായി കടുത്ത പ്രമേഹവും വൃക്കരോഗവുംമൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കാഴ്ചശക്തി നേരത്തെ നഷ്ടപ്പെട്ടിരുന്നു. കടുത്ത പ്രമേഹംമൂലം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഏപ്രില്‍ 14 ന്‌ 87-ാ‍ം പിറന്നാള്‍ ആഘോഷമാക്കി മാറ്റാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി മുന്നൂറ്റി അമ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജോസ്‌ പ്രകാശിന്‌ മലയാള സിനിമാരംഗത്തിനുള്ള സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി. ദാനിയേല്‍ പുരസ്കാരം വെള്ളിയാഴ്ചയാണ്‌ പ്രഖ്യാപിച്ചത്‌.

ഗായകനായി എത്തി അഭിനേതാവായി മാറിയ വ്യക്തിയായിരുന്നു ജോസ്‌ പ്രകാശ്‌. തിക്കുറിശ്ശിയാണ്‌ അദ്ദേഹത്തെ സിനിമാലോകത്തേക്ക്‌ എത്തിച്ചതും ജോസ്‌ പ്രകാശ്‌ എന്ന പേര്‌ നല്‍കിയതും. ഓളവുംതീരവുമാണ്‌ ആദ്യം അഭിനയിച്ച ചിത്രം.’ഭക്തകുചേല’യിലൂടെയാണ്‌ അദ്ദേഹം ചലച്ചിത്രരംഗത്ത്‌ ചുവടുറപ്പിച്ചത്‌. 2011 ല്‍ ഇറങ്ങിയ ട്രാഫിക്കാണ്‌ അവസാനമായി അഭിനയിച്ച ചിത്രം.

ചങ്ങനാശ്ശേരി കെ.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 വിഷുദിനത്തിലാണ്‌ കെ.ജെ. ജോസഫ്‌ എന്ന ജോസ്‌ പ്രകാശ്‌ ജനിച്ചത്‌. കോട്ടയം സേക്രഡ്‌ ഹാര്‍ട്ട്‌ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

മൃതദേഹം ഇന്നലെ രാത്രി ആലുവ തോട്ടുമുഖത്ത്‌ താമസിക്കുന്ന മകന്‍ ഷാജിയുടെ വീട്ടില്‍ എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖരും രാത്രി തന്നെ വീട്ടിലെത്തി അദ്ദേഹത്തിന്‌ ആദരാഞ്ജലി അര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്‌ വെക്കും. പിന്നീട്‌ കച്ചേരിപ്പടി സെന്റ്‌ മേരീസ്‌ ചര്‍ച്ചില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ഭാര്യ: ഫിലോമിന. മക്കള്‍: ഏലിയാമ്മ, ജാസ്മിന്‍, കുഞ്ഞുമോള്‍, സൂസന്‍, രാജന്‍, ഷാജി. മരുമക്കള്‍: ഫ്രാന്‍സിസ്‌, റെജി, ജോണി, ജോളി, ജോയി, ജോണ്‍സണ്‍.

ചെറുപ്പത്തിലേ പാട്ടിലും സിനിമയിലും ആകൃഷ്ടനായ ജോസ്പ്രകാശ്‌ സിനിമ കണ്ടതിന്‌ വീട്ടില്‍ വഴക്ക്‌ പറഞ്ഞതിനെത്തുടര്‍ന്ന്‌ നാടുവിട്ട്‌ പട്ടാളത്തില്‍ എത്തിച്ചേര്‍ന്ന കഥയുമുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്താണ്‌ അദ്ദേഹം പട്ടാളക്കാരനായത്‌. പിന്നീട്‌ 1949 ല്‍പട്ടാളത്തില്‍നിന്നും പിരിഞ്ഞ്‌ നാട്ടിലെത്തിയ അദ്ദേഹം പിതാവിന്റെ തേയില കച്ചവടത്തിന്‌ സഹായിയായി മാറുകയായിരുന്നു. ഇക്കാലത്താണ്‌ കലാപ്രവര്‍ത്തനവുമായി കൂടുതല്‍ ഇടപഴകിയത്‌. പാലായിലെ ഐക്യകേരള കലാസമിതിയുമായി സഹകരിച്ചായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പട്ടിണിപ്പാവങ്ങള്‍ എന്ന നാടകത്തിലായിരുന്നു ആദ്യ അഭിനയം. 1956 ല്‍ സ്വന്തം നാടകക്കമ്പനിയായ നാഷണല്‍ തിയേറ്റേഴ്സിന്‌ രൂപം നല്‍കിയിരുന്നു. ജോസ്‌ പ്രകാശിന്റെ പാട്ട്‌ കേട്ട തിക്കുറിശ്ശി സുകുമാരന്‍നായരാണ്‌ അദ്ദേഹത്തെ സംഗീതസംവിധായകന്‍ ദക്ഷിണാമൂര്‍ത്തിക്ക്‌ പരിചയപ്പെടുത്തിയത്‌. പി.ലീലയോടൊപ്പമായിരുന്നു ആദ്യം സിനിമയില്‍ പാടിയത്‌. ശരിയോ തെറ്റോ എന്നതായിരുന്നു സിനിമ. പിന്നീട്‌ വിശപ്പിന്റെ വിളി, പ്രേമലേഖ, അല്‍ഫോണ്‍സ, വേലക്കാരന്‍, ദേവസുന്ദരി തുടങ്ങിയ ചിത്രങ്ങളിലും പാടി.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.