മുംബൈ: മുംബൈ തുറമുഖത്ത് നങ്കുരമിട്ടിരുന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘റോയല്‍ ഡയമണ്ട്’ എന്ന കെമിക്കല്‍ ടാങ്കറില്‍ തീപിടിത്തത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.
ഏജീസ് കെമിക്കല്‍സ് ലിമിറ്റഡ് എന്ന കമ്പനി ഇറക്കുമതി ചെയ്ത 2000 ടണ്‍ ടോള്യൂണ് ഇറക്കുന്നതിനുവേണ്ടിയാണ് കപ്പല്‍ എത്തിയിരുന്നത്. മുഴുവന്‍ ചരക്കും ഇറക്കി കപ്പല്‍ പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്. ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: