വടയാര്‍ : കൊടുങ്ങല്ലൂറ് ഭഗവതിയെ വരവേല്‍ക്കാന്‍ വടയാര്‍ ഗ്രാമം അണിഞ്ഞൊരുങ്ങുകയാണ്. അപൂര്‍വ്വതയും ആചാരത്തനിമയും ദൃശ്യഭംഗിയും കൊണ്ട് ചരിത്രപ്രസിദ്ധമായ ഈ ആഘോഷം ശനിയാഴ്ചയാണ്. അനുജത്തിയായ ഇളങ്കാവില്‍ ഭഗവതിയെ സന്ദര്‍ശിക്കാനും ഗ്രാമത്തിനാകെ അനുഗ്രഹം ചൊരിയാനുമായി കൊടങ്ങല്ലൂറ് ഭഗവതി എഴുന്നള്ളിയെത്തുന്നുവെന്നാണ് ആറ്റുവേല ഉത്സവത്തിണ്റ്റെ ഐതിഹ്യം. കൊടുങ്ങല്ലൂരമ്മയെ വരവേല്‍ക്കാനും ഉത്സവം ഗംഭീരമാക്കാനും വടയാര്‍ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു.കൊടുങ്ങല്ലൂറ് ഭഗവതിയെ എഴുന്നള്ളിക്കുന്ന ആറ്റുവേലച്ചാടിണ്റ്റെ നിര്‍മ്മാണം ഇളങ്കാവ് ക്ഷേത്രക്കടവില്‍ പുരോഗമിക്കുകയാണ്. മൂന്നു നിലകളിലായി ൨൨കോല് ഉയരമുണ്ട് ആറ്റുവേലച്ചാടിന്. ൨൮ടണ് വീതം കേവുഭാരമുള്ള രണ്ട് കൂറ്റന്‍ വള്ളങ്ങളില്‍ ക്ഷേത്രമാതൃകയിലുള്ളതാണ് ഈ ചാട്. ഏറ്റവും മുകളിലുള്ള ശ്രീകോവിലിലാണ് കൊടുങ്ങല്ലൂറ് ഭഗവതിയെപ്രതിഷ്ഠിക്കുക. ഭീഷ്മര്‍, അനന്തശയനം, വെളിച്ചപ്പാട് എന്നീ രൂപങ്ങളും ചാടില്‍ സ്ഥാപിക്കും. ൧൦൮ തൂക്കുവിളക്ക്, ൧൦൦൮ അഴിവിളക്ക്, കൊടുങ്ങല്ലൂരമ്മയ്ക്ക് പ്രത്യേകമായി വലിയ തൂക്കുവിളക്ക് എന്നിവയും ചാടില്‍ ഉണ്ടാകും. ആറ്റുവേലച്ചാടിണ്റ്റെ പണി ക്ഷേത്രക്കടവില്‍ അതിവേഗം പുരോഗമിക്കുന്നു. പൂവപ്പള്ളില്‍ ശശി, കരക്കണ്ടത്തില്‍ കുമാരന്, വടക്കേത്തലയ്ക്കല് കൃഷ്ണന്, കരക്കണ്ടത്തില്‍ ബാബു, പൊന്നപ്പന്, സന്തോഷ്, ആമ്പക്കേരില്‍ പൊന്നപ്പന് തുടങ്ങിയ വിദഗ്ദ്ധരായ തച്ചന്മാര് ചേര്‍ന്നാണ് ചാട് ഒരുക്കുന്നത്. ക്ഷേത്രോപദേശകസമിതി പ്രസിഡണ്റ്റ് എന്‍.പി.പ്രേംകുമാര്‍, സെക്രട്ടറി പി.ആര്.ആനന്ദക്കുട്ടന്, വൈസ് പ്രസിഡണ്റ്റ് റ്റി.കെ.സഹദേവന്, ജോയിണ്റ്റ് സെക്രട്ടറി സുനില്‍കുമാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ കെ.പി.ഗോപകുമാര്‍ തുടങ്ങിയവര്‍ തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്കുന്നു. തിരുവിതാംകൂറ് ദേവസ്വം ബോര്‍ഡിണ്റ്റെ കീഴിലുള്ളതാണ് ഇളങ്കാവ് ദേവീക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: