ആലുവ: ശ്രീരാമനവമി ആഘോഷത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്ന് 15ന് തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീരാമനവമി രഥയാത്ര പരിക്രമക്ക് ആലുവയില്‍ വിവിധ സ്ഥലങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്കി.
ഇന്നലെ രാവിലെ എടയ്ക്കാട്ട് ധര്‍മശാസ്ത ക്ഷേത്രത്തിലെത്തിയ രഥയാത്രയെ ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. എസ്.അയ്യപ്പന് പിള്ള, ഹിന്ദുഐക്യവേദി കണ്‍വീനര്‍ മോഹനകമ്മത്ത്, ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് എ.സി.സന്തോഷ്, പരാശക്തി ദേവസ്ഥാനത്തിനുവേണ്ടി പി.ടി.റാവു, എന്‍എസ്എസിനുവേണ്ടി പി.കെ.മുകുന്ദന്, ശാസ്താ ക്ഷേത്രത്തിനുവേണ്ടി മുകുന്ദന് മേനോന്, ശ്രീരാമദാസ മിഷനുവേണ്ടി എസ്.സന്തോഷ് കുമാര്‍, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയനുവേണ്ടി എ.കെ.ജയകുമാര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ട്രഷറര്‍ ശശി തുരുത്ത്, ക്ഷേത്ര ഉപദേശകസമിതിക്കുവേണ്ടി സി.ബി.സുരേന്ദ്രന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് മുതിരക്കാട്, മുത്തുകൃഷ്ണന്, ആലുവ അദ്വൈതാശ്രമത്തില്‍ ജയന്തന് ശാന്തിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
തുടര്‍ന്ന് പോഞ്ഞാശ്ശേരി പൂങ്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുന്നംചിറങ്ങര ഭഗവതി ക്ഷേത്രം, പെരുമ്പാവൂര്‍ വാലിക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും. കേരളത്തിലെ 14 ജില്ലകളിലെ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും പര്യടനത്തിനുശേഷം 30ന് തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമ ആശ്രമത്തില്‍ സമാപിക്കും. 31ന് ശ്രീരാമനവമി ആഘോഷത്തിന് കൊടിയേറും. തുടര്‍ന്ന് ഹിന്ദു മഹാസമ്മേളനം, പാദുക സമര്‍പ്പണ ഘോഷയാത്ര, ഏപ്രില്‍ 11ന് ആശ്രമത്തില്‍ ശ്രീരാമ പട്ടാഭിഷേകത്തോടെ ആഘോഷം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: