ഇരിട്ടി: വാന്‍ കവര്‍ച്ചാ സംഘം ഇരിട്ടിയില്‍ അറസ്റ്റിലായി. ഇരിട്ടിയിലെ എസ്ബിടി എടിഎം കൗണ്ടര്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിലാണ് ആലക്കോട്ടെ തെക്കെമുറിയില്‍ തങ്കച്ചന് മാത്യു എന്ന കുരുമുളക് തങ്കച്ചന് (44), പേരാവൂരിലെ കുന്നുമ്മല്‍ റഫീഖ് എന്ന അഷ്റഫ് (40), എടക്കാട്ടെ പുതിയപുരയില്‍ അഷറ്ഫ് (40) എന്നിവരെ പുലര്‍ച്ചെ ഇരിട്ടി ടൗണില്‍ വെച്ച് സിഐ വി.പി.മനോജും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും ഇരുമ്പ് പാര, സ്ക്രൂ ഡ്രൈവര്‍ തുടങ്ങിയ സാധനങ്ങളും പിടിച്ചെടുത്തു. മാര്‍ച്ച് 12ന് ഉളിക്കല്‍ മണിക്കടവിലെ കാഞ്ഞിരത്താന്‍ കുന്നേല്‍ ജോബിയുടെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 4.25 ലക്ഷം രൂപ കവര്‍ന്ന കേസിണ്റ്റെ അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്. കവര്‍ച്ചയില്‍ മൂന്നംഗ സംഘത്തിന് പങ്കുണ്ടെന്നാണ് സൂചന. പ്രതികളില്‍ നിന്നും 2.25 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘം നൂറോളം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. കവര്ച്ചകള്ക്കെല്ലാം സമാന സ്വഭാവമുണ്ടായതാണ് കവര്‍ച്ചക്ക് പിന്നില്‍ ഇവരാണെന്ന് സൂചനക്ക് പിന്നില്‍. നേരത്തെ മോഷണക്കേസില്‍ റിമാണ്റ്റിലായിരുന്ന സംഘം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലിലെ അടുപ്പമാണ് തുടര്‍ന്നും ഒപ്പം കവര്‍ച്ച നടത്താന്‍ സംഘത്തിന് വഴിയൊരുക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തശേഷം മട്ടന്നൂറ്‍ കോടതിയില്‍ ഹാജരാക്കി റിമാണ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: