ജീവിതകാലം മുഴുവന്‍ ജീവിതപ്രാരാബ്ധത്തില്‍ ചെറുത്തുനില്ക്കേണ്ടിവരുമ്പോള് നമ്മുടെ ഉള്ളില്‍ ഭയമുണരുന്നു. ഭയരഹിതനായിരിക്കാന് ഒരു യഥാര്ത്ഥവിഡ്ഡിക്കേ കഴിയൂ. കാരണം, അയാള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്, അതുകൊണ്ടുതന്നെ ഒന്നിനെയും ചെറുക്കുന്നുമില്ല. അങ്ങനെയാണ് അയാള്‍ക്ക് വിഡ്ഡിയാകാന്‍ കഴിയുന്നതും. ഓരോ വിഡ്ഡിയുടേയും ഉള്ളില്‍ തികഞ്ഞ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ അല്പകാലം, കഴിയുമെങ്കില്‍ എല്ലാകാലവും വിഡ്ഡിയായില്ലെങ്കില്, നിങ്ങള്‍ക്ക് ജീവിതം നഷ്ടപ്പെടും. ജീവിതത്തിലെ ആനന്ദം നഷ്ടപ്പെടും. ജീവിതകാലം മുഴുവന്‍ യത്നിച്ച് നിങ്ങള്‍ പലതും നേടി, സ്വന്തം നേട്ടങ്ങളെക്കുറിച്ചൊന്ന് ഓര്‍ത്തുനോക്കൂ. അവ നിങ്ങളെ എങ്ങോട്ടാണ് നയിച്ചത്? അവ കൊണ്ട് എന്തു പ്രയോജനമാണുണ്ടായത്? നിങ്ങളുടെ യാതൊരു പ്രവൃത്തികള്‍ക്കും, നേട്ടങ്ങള്‍ക്കും ദൈവത്തെ പ്രതിപ്പെടുത്താനോ അപ്രതീപ്പെടുത്താനോ ഉള്ള കഴിവില്ല. പക്ഷേ നിങ്ങള്‍ അവയെ മുറുകെപ്പിടിച്ചിരിക്കുന്നു.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: