കണ്ണൂര്‍: പിറവത്ത് എല്‍.ഡി.എഫിനെതിരായി ജാതിമതശക്തികളുടെ വ്യൂഹം പ്രവര്‍ത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് മദ്യം നല്കി ബോധം നശിപ്പിച്ചാണ് സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമൂല്യങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള വിജയമാണ് പിറവത്ത് നേടിയതെന്നും പിണറായി വിജയന് കണ്ണൂരില്‍ ആരോപിച്ചു. വോട്ട് ചെയ്തതിനു ശേഷം കുടിയന്മാര്ക്കു രണ്ടു കുപ്പി മദ്യം നല്കി. ഇതിനു പ്രത്യേകം സൗകര്യം യു.ഡി.എഫ് ഒരുക്കി. ജാതി-മത ശക്തികളുടെ ഏകീകരണം യു.ഡി.എഫിനു ഗുണം ചെയ്തു.
പണാധിപത്യം ജനാധിപത്യത്തെ അട്ടിമറിച്ചവെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: