തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയത്തെ അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. എന്നാല്‍ ഭരണസംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്ത് യു.ഡി.എഫ് നേടിയ വിജയം മോശം പ്രവണത സൃഷ്ടിക്കുമെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്തു വാഗ്ദാനപ്പെരുമഴ നടത്തി. യു.ഡി.എഫ് തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയതായും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് എം.എല്‍.എ സ്ഥാനത്തിരുന്ന് നടത്തിയ സേവനങ്ങളും പ്രചരിപ്പിച്ചു കടുത്ത മത്സരത്തിലൂടെ ജയിക്കാമെന്നു പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: