കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജഗതിയുടെ കൈയിലും കാലിലും പൊട്ടലുകള്‍ ഉള്ളതിനാലാണ് അദ്ദേഹത്തെ ഇന്ന് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്.
ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ നാളെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയേക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജഗതിക്കൊപ്പം അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ അനില്‍ കുമാറിന്റെ ആരോഗ്യനിലയും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: