എല്ലാം ബ്രഹ്മമായി തന്നെ കാണം. പക്ഷേ നമ്മുടെ വിവേചനം കൂടി ഉപയോഗിക്കണം. ഓരോ സാഹചര്യത്തിലും അറിഞ്ഞ് പ്രവര്‍ത്തിക്കണം. വഴിയരികില്‍ നില്ക്കുമ്പോള് ഒരു പട്ടി ഓടിവരുന്നു. പിറകെ ‘പേ പിടിച്ച പട്ടി വരുന്നേ’ എന്നുകൂവിക്കൊണ്ട് ആളുകളും. പേപ്പട്ടിക്ക് വിവേചനമില്ല. അതിന്റെ മുന്നില്‍ നോക്കിനിന്നാല്‍ കടികിട്ടും. അതിനാല്‍ മാറിനില്‍ക്കണം. കഴിയുമെങ്കില്‍ ഒരു വടിയും കരുതണം. ആ സമയത്തും തീര്‍ത്തും കണ്ണും പൂട്ടിയിരിക്കണം എന്ന് അമ്മ പറയില്ല. എന്നാല്‍ വെറുതെ അടിക്കാന്‍ പാടില്ല. അതിന് വിവേചനമില്ല. അതിനാല്‍ അതിന് കടിക്കാന്‍ അവസരം നല്‍കാതെ മാറിനില്‍ക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ആ പട്ടിയെയും മാറി നില്ക്കാന് വിളിഞ്ഞുപറഞ്ഞ ആളുകളെയും ബ്രഹ്മമായി കാണണം. അതിന് പകരം ‘മാറിനല്ക്കിന്’ എന്ന് കരുതി മുന്നില്ച്ചെന്നുനിന്നാല് കടികിട്ടും. പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: