കുമളി: ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 3.47നാണ് റിക്റ്റര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പീരുമേട്, കുമളി, വളകോട്, കാഞ്ചിയാര്‍, മേരികുളം എന്നിവിടങ്ങളിലാണു ഭൂചലനമുണ്ടായത്.
രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പമാപിനിയില്‍ 2.1 രേഖപ്പെടുത്തിയ ചലനം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാര്‍ മേഖലയില്‍ 26 തുടര്‍ചലനങ്ങളാണ് ഉണ്ടായത്.
2010 നവംബര്‍ മൂന്നിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന റാന്നിയില്‍ ഭൂചലനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: