തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവച്ച ആര്.ശെല്‍വരാജിനെ സി.പി.എം പുറത്താക്കി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് നടപടി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശെല്‍വരാജ് വെള്ളിയാഴ്ച രാവിലെയാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയനെ നേരില്‍ക്കണ്ട് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് തീരുമാനത്തിന് കാരണമെന്ന് പിന്നീട് ശെല്‍വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: