ന്യൂദല്‍ഹി: ഐപാഡിന്റെ പുതിയ വെര്ഷന് ആപ്പിള്‍ പുറത്തിറക്കി. പുതിയ ഐപാഡ് മോഡലിന്റെ പേരില്‍ മാറ്റമില്ല. കൂടുതല്‍ മിഴിവും വേഗതയുമാണ് ഇതിന്റെ പ്രത്യേകത. പുതിയ ഐപാഡിന്റെ അടിസ്ഥാന മോഡല്വില 499 ഡോളറാണ്.
മാര്‍ച്ച് 16ന് വിപണിയിലെത്തുന്ന ഐപാഡ് 2 ബ്രിട്ടണ്, അമേരിക്ക, കാനഡ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളിലാകും ആദ്യം എത്തുക.
പുതിയ ഐപാഡില്‍ ഹൈഡെഫഷനില് സ്ക്രീനിന്റെ റെസല്യുഷന്‍ 2047X1536 പിക്സലാണ്. കൂടാതെ കരുത്തേറിയ എ5എക്സ് ചിപ്പും 5 മെഗാപിക്സല്‍ ക്യാമറ സെന്‍സറും ഇതിന്റെ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: