ചെന്നൈ: അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ പരുത്തി ഇളംവഴുതിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സും അഴിമതി വിരുദ്ധ സ്ക്വാഡും (ഡി. വി. എസി) സംയുക്തമായി റെയ്ഡ് നടത്തി.
ചെന്നൈ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടന്നു. അടുത്തകാലത്താണ് പരുത്തി ഡി.വി.എസിയുടെ പട്ടികയില്‍ ഇടം പിടിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയ ശേഷം ഒമ്പതു മാസത്തിനുളളില്‍ നിരവധി ഡി.എം.കെ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കുകയും വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: