കൊച്ചി: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റര്‍ റിലയന്‍സിന് അനധികൃതമായി കൈമാറിയതിനെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമായി. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചു.
ഡാറ്റാ സെന്റര്‍ കൈമാറ്റം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വി.എസ് അച്യുതാനന്ദന് ഐ.ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ടെന്റര്‍ വിളിക്കാതെ ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്.
സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത് സംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ചീഫ് വിപ്പ് പി.സി.സി ജോര്‍ജ്ജ് നല്കിയ ഹര്‍ജിയിലാണ് സി.ബി.ഐ അന്വേഷണം. വി.എസ്, മുന്‍ ഐ.ടി മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ഐ.ടി സെക്രട്ടറി ഡോ. അജയ് കുമാര്‍, ടി.ജി. നന്ദകുമാര്‍, മുന്‍ ഐ.ടി. മിഷന് മാനേജര്‍ മോഹന്‍ സുകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.
ഡാറ്റാ സെന്റര്‍ നടത്തിപ്പിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പിന്നീട് നിയമവകുപ്പിന്റെ അനുമതി പോലും തേടാതെ മുഖ്യമന്ത്രിയായിരുന്ന വി.എസ് ടെന്‍ഡര്‍ റദ്ദാക്കിയെന്നും റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റായ ടി.ജി. നന്ദകുമാറിന്റെ സ്വാധീനത്തിനു വഴങ്ങിയാണിതെന്നും ഹര്‍ജിയില്‍ ആരോപിച്ചിക്കുന്നുണ്ട്. സംഭവത്തില്‍ നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: