കൊച്ചി: എറണാകുളം കളമശേരിയില്‍ നൂറിലധികം വീടുകള്‍ക്കു കേടുപാടുണ്ടാക്കിയ പ്രതിഭാസം ഭൂചലനമല്ലെന്നു സ്ഥിരീകരിച്ചു. ബ്രോണ്‍ ടൈഡ് എന്ന പ്രതിഭാസമാണ് ഇവിടെയുണ്ടായതെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായി അറിയിച്ചു.
ഭൂമിക്കടിയിലെ സമ്മര്‍ദം മൂലമുണ്ടാകുന്ന ചെറു ചലനങ്ങളാണു ബ്രോണ്‍ ടൈഡ്സ്. ഇതു ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്താനാവില്ലെന്നും പ്രദേശത്തു പരിശോധന നടത്തിയ ശേഷം ജോണ്‍ മത്തായി വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ കളമേശേരി കൈന്റിക്കരയില് ഉഗ്രശബ്ദത്തിനും പ്രകമ്പനത്തിനും പിന്നാലെ നൂറിലധികം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതു പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പു കൊല്ലം കരുനാഗപ്പള്ളിയിലും കൊഴിഞ്ഞാമ്പാറയിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ജോണ്‍ മത്തായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: