ചെന്നൈ: കൈക്കൂലി വാങ്ങുന്നതിനിടെ ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്റലിന്സിലെ ഉന്നത ഉദ്യോഗസ്ഥന് അറസ്റ്റില്‍. ചെന്നൈ ഡി.ആര്.ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സി. രാജനെയാണു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
കേസില്പ്പെടുത്തില്ലെന്നും അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്നും ഉറപ്പു നല്കി ഒരു വ്യവസായിയില്‍ നിന്നാണ് ഇയാള്‍ പണം കൈപ്പറ്റിയത്. പണം കൊണ്ടുവന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: