തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്നും നാളെയും കൊല്ലത്തുനിന്ന് പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ 2.35ന് തിരുവനന്തപുരത്തെത്തും. നാളെ പുലര്‍ച്ചെ 4ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ ആറ് മണിക്ക് തിരുവനന്തപുരത്തെത്തും.
നാളെ വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നിന്നും സ്പെഷ്യല്‍ ട്രെയിന്‍ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകള്‍ നിറുത്തും. മംഗലപുരം-തിരുവനന്തപുരം പരശുറാം, ലോകമാന്യതിലക്-തിരുവനന്തപുരം, ഹൈദരാബാദ്-തിരുവനന്തപുരം എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ ഇന്ന് പേട്ട, വേളി, കണിയാപുരം, പെരുങ്കുഴി, അകത്തുമുറി, ഇടവ, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
നാളെ പാലക്കാട്ടുനിന്നുള്ള അമൃത, മാവേലി, തിരുവനന്തപുരം- ബാംഗ്ളൂര്‍, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസുകള്‍ പേട്ട, വേളി, കണിയാപുരം, പെരുങ്കുഴി, അകത്തുമുറി, ഇടവ, ഇരവിപുരം ഒഴിച്ചുള്ള എല്ലാ സ്റ്റേഷനുകളിലും നിറുത്തും.
തിരുവനന്തപുരത്ത് നിന്നുള്ള വഞ്ചിനാട്, മലബാര്‍, ഇന്റര്‍സിറ്റി, മാവേലി എക്സ്പ്രസുകള്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പാസഞ്ചര്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് എക്സ്പ്രസ് ടിക്കറ്റ് നിരക്കായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: