പണ്ടുകാലത്ത് ഗാര്‍ഹസ്ഥ്യം കഴിഞ്ഞ് സന്ന്യസിക്കാന്‍ പറ്റിയിരുന്നു. ഇക്കാലത്ത് അത് നടക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ നാം ആരേ സ്നേഹിച്ചാലും സ്വാര്‍ത്ഥതയില്ലാതെ സ്നേഹിക്കുമെന്ന് തോന്നുന്നില്ല. ഇന്നെവിടെയാണ് നിഷ്കാമകര്‍മം? ആരെയും ദ്രോഹിക്കാതെ ജീവിക്കാന്‍ ഇന്ന് പറ്റുമോ? അതിന് കഴിയണമെങ്കഗില് നൈഷ്ഠികബ്രഹ്മചര്യം തന്നെ വേണം. ബ്രഹ്മചാരിയുടെ ശ്വാസം തന്നെ ലോകത്തിന് ഗുണമാണ്. ഇറച്ചിതിന്നുന്ന പുലിയുടെയും പുല്ലുതിന്ന് വളരുന്ന മാനിന്റെയും സ്വഭാവം ഭിന്നമാണ്. അപ്പോള്‍ ആഹാരനിയന്ത്രണം കൊണ്ട് സ്വഭാവം വ്യത്യാസപ്പെടുത്താന്‍ കഴിയും. വികാരങ്ങളെ നിയന്ത്രിക്കാനും പറ്റും. സാധകന് ഏകാന്തത ആവശ്യമാണ്. അതുപോലെ സാധകന് ലോകത്തില്‍നിന്ന് ഒഴിഞ്ഞുമാറിനില്ക്കണം. സാധനയനുഷ്ഠിക്കണം. ചെടിയായിരിക്കുമ്പോള്‍ വേലി വേണം., യമനിയമങ്ങള്‍ വേണം.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: