കൊച്ചി: നിയമന വിവാദത്തില്‍ വി.എ അരുണ്‍കുമാറിനെതിരെ നിയമസഭാ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. അന്തിമ റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചത് ചോര്‍ന്നു കിട്ടിയ വാര്‍ത്തകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടുപിടിക്കണമെന്നും വി.എസ് പറഞ്ഞു. കൊച്ചിയില്‍ മാദ്ധ്യമ പ്രവത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സമിതി അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ച സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. അന്ന് നടക്കുന്ന യോഗത്തില്‍ മാത്രമെ യഥാര്‍ത്ഥ തീരുമാനം ഉണ്ടാവുകയുള്ളു. അതിന് ശേഷം ഈ വിഷയത്തില്‍ പ്രതികരിക്കാമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: