അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന സാഖിയ ജാഫ്രിയുടെ ഹര്‍ജി മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണ സംഘം സമര്‍പ്പിച്ചത് ഇടക്കാല റിപ്പോര്‍ട്ടാണെന്നും അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 15 നു സമര്‍പ്പിക്കുമെന്നും കോടതി അറിയിച്ചു. ഇതിനു ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാഖിയയ്ക്ക് ആവശ്യപ്പെടാമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: