കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ മൂന്ന് നാടന്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തി. ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ട നാലാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലായിരുന്നു ബോംബുകള്‍. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം ജില്ലയിലെ റെയില്‍വേ പാളങ്ങള്‍ കേന്ദ്രീകരിച്ച് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് പോലീസിനും തലവേദനയായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരത്തെ പാളത്തില്‍ ഭാരമേറിയ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് പോലീസിലേയും ആര്പിഎഫിലേയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് ഇന്നത്തെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: