ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ആരുഷി വധക്കേസ് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരുഷിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.എസ്.ചൗഹാന്‍, ജെ.എസ്.ഖേഹര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസിലെ കക്ഷികളുടെ അഭിഭാഷകരെ മാത്രമെ വിചാരണ നടക്കുന്ന ഗാസിയാബാദ് കോടതിയിലേക്ക് പ്രവേശിപ്പിക്കാവു എന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ആരുഷിയുടെ മാതാപിതാക്കള്‍ ഇത്തരമൊരു ആവശ്യം കോടതിക്ക് മുമ്പാകെ വച്ചത്. എന്നാല്‍ കേസിന്റെ വിചാരണ വൈകിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: