Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ അണക്കെട്ടെന്ന്‌ നയപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 10:55 am IST
in Uncategorized

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കുമെന്ന്‌ നയപ്രഖ്യാപനത്തില്‍ കേരള ഗവര്‍ണര്‍ എച്ച്‌.ആര്‍.ഭരദ്വാജ്‌. അതിനായി സംസ്ഥാനം ഒറ്റക്കെട്ടായി നീങ്ങും. തമിഴ്‌നാടിന്‌ വെള്ളം കേരളത്തിന്‌ സുരക്ഷ എന്ന മുദ്രാവാക്യത്തിലൂന്നിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. അതേസമയം, തമിഴ്‌നാട്‌ ജനതയുമായി നല്ല ബന്ധം നിലനിര്‍ത്തും. സര്‍ക്കാര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും വലുതായിരുന്നു മുല്ലപ്പെരിയാര്‍ പ്രതിസന്ധി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ എന്ന കാര്യത്തില്‍ കക്ഷിഭേദ പരിഗണനകള്‍ക്കുപരിയായി സംസ്ഥാനത്തിന്റെ ഐക്യവും ഏകാഭിപ്രായവും പ്രകടിപ്പിച്ച സഭയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായി ബജറ്റ്‌ സമ്മേളനത്തിനു തുടക്കം കുറിച്ചു നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തയ ഗവര്‍ണര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ബന്ധം നിലനിര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അതീവ താല്‍പര്യമെടുക്കുമ്പോഴും പുതിയ ഡാം പണിയുന്നതിന്‌ പ്രതിജ്ഞാബദ്ധമായ പതറാത്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട്‌ പ്രതിസന്ധിക്ക്‌ രമ്യമായ പരിഹാരം കാണുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഷന്‍ 2030 എന്ന പേരില്‍ വികസന രേഖ അവതരിപ്പിക്കും. എല്ലാ വിഭാഗങ്ങളുമായും ഇതിനായി ചര്‍ച്ച നടത്തും. അതിവേഗ റയില്‍പ്പാത നടപ്പാക്കും. മോണോ റെയില്‍ പദ്ധതികള്‍ നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലന നയം പുതുക്കും. കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്‌. നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.

സര്‍ക്കാരിന്റെ നൂറു ദിന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി. ഒന്‍പതു മാസം കൊണ്ട്‌ ജനങ്ങളുടെ അംഗീകാരം നേടാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിച്ച പരാതികള്‍ക്കു ശ്വാശ്വതമായ പരിഹാരം കാണും. മന്ത്രിസഭ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്‌.

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കും. തിരുവനന്തപുരം വിമാനത്താവളവും വികസിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ഈ വര്‍ഷംതന്നെ നിര്‍മിക്കും. കൊച്ചി വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സ്ഥാപിക്കും. മാലിന്യ സംസ്കരണത്തിന്‌ ത്രിമുഖ പദ്ധതി ആവിഷ്ക്കരിക്കും. മാലിന്യ സംസ്കരണത്തിന്‌ വികേന്ദ്രീകൃത സംവിധാനം കൊണ്ടുവരും. മേഖലാതല മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. ശുചിത്വ വര്‍ഷം പദ്ധതി നടപ്പാക്കും. വീടുകള്‍ കേന്ദ്രീകരിച്ച്‌ ഈ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

വ്യവസായ പുരോഗതിക്കായി സര്‍ക്കാര്‍ പുതിയ നയം രൂപീകരിക്കും. നോക്കുകൂലി പൂര്‍ണമായും ഇല്ലാതാക്കും. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി കമ്മീഷന്‍ രൂപീകരിക്കും. ഗ്രാമസഭകളുടെ പ്രവര്‍ത്തനം സജീവമാക്കും. നാട്ടറിവുകളുടെ പുനരുദ്ധാരണത്തിന്‌ പദ്ധതികള്‍ ആവിഷ്കരിക്കും. സര്‍ക്കാരിന്റെ ലക്ഷ്യം നിര്‍മല കേരളം ആണ്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവച്ചു

ജിഹാദി കലാപരിപാടി ആവർത്തിക്കരുത് ; ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുന്ന പ്രസ്ഥാനമല്ലിത് ; ജിഹാദികൾക്ക് താക്കീത് നൽകിയ ജിതിൻ ദേവ്

ഖജനാവിൽ പണമുണ്ട് ; നിങ്ങൾക്ക് വോട്ട് ചെയ്തവരെ വഞ്ചിക്കരുത്, വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കരുത് ; വിജയ്‌ക്കെതിരെ സ്റ്റാലിൻ

മതപരിവർത്തന കേസിലെ പ്രതി നിദാഖാനെ ഒളിവിൽ താമസിപ്പിച്ചു ; മൈദീൻ പട്ടേലിന്റെ വീടിന് നേരെ ബുൾഡോസർ നടപടി ; പൊളിച്ചു മാറ്റും

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

‘ മുസ്ലീമിന്റെ മേൽ കൈ വച്ചാൽ … ‘ ; സുവേന്ദു അധികാരിയ്‌ക്കെതിരെ ഭീഷണി മുഴക്കി ബാബറി മസ്ജിദിന് തറക്കല്ലിട്ട ഹുമയൂൺ കബീർ ; അഭിമുഖം ബംഗ്ലാദേശി ചാനലിൽ

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി , രാഹുലിൻ്റേത് അവസരങ്ങൾ തേടിപ്പോകുന്ന ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടി : തുറന്നടിച്ച് പ്രധാനമന്ത്രി

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.