ഒട്ടേറെ ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും ജ്യോതിഷത്തോട് ഉറ്റബന്ധം പുലര്‍ത്തുണ്ട്. ഓരോ പുതിയ പ്രവൃത്തി ആരംഭിക്കുമ്പോഴും പ്രവൃത്തി ആരംഭിക്കുന്നത് നാം അനുഷ്ഠിച്ചുപോരുന്ന ഏറ്റവും ലഘുവായ ആചാരമാണ്. ഇതിലും ഏറെ ഗൗരവമുള്ള പല അനുഷ്ഠാനങ്ങളും വേറെ കണ്ടെത്താന്‍ കഴിയും അവ കൂടുതല്‍ ഗൗരവത്തോടെ കൂലങ്കഷമായ ശാസ്ത്രവിശകലനത്തിലൂടെ നമുക്ക് കണ്ടുപിടിക്കാനുണ്ട്. ഈ കര്‍ത്തവ്യം ഒരു ജ്യോതിഷ പണ്ഡിതനാണ് നമുക്ക് നിര്‍വ്വഹിച്ചുതരുന്നത്. ഇന്ന് ഒട്ടേറെ വ്യാജജ്യോതിഷികളും മുറി ജ്യോത്സ്യന്മാരും രംഗത്തുവന്നതോടെ ശുഭമുഹൂര്‍ത്തം മനസ്സിലാക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ജ്യോതിഷം വളരെ ശാസ്ത്രീയമായ ഒരു അപഗ്രഥനമാണ്. ഓരോ അവസ്ഥാവിശേഷത്തിന്റെയും കൃത്യമായ ഫലം പ്രവചിക്കാന്‍ ജ്യോതിഷിക്ക് കഴിയും.
നാം ഈ പ്രപഞ്ചത്തെ ബ്രഹ്മം എന്നുവിളിക്കുന്നു. അത് ഒരു അണ്ഡാകൃതിയിലാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു; അതാണ് ബ്രഹ്മാണ്ഡം. ഒട്ടേറെ സൗരയൂഥങ്ങളടങ്ങുന്ന ബ്രഹ്മത്തിലെ ഒരു സൗരയൂഥം മാത്രമാണ് നമ്മുടേത്. ടോളമിക്കും എത്രയോ മുന്‍പുതന്നെ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും അതിനെ ചുറ്റിക്കൊണ്ട് ഒന്‍പതോ പത്തോ ഗ്രഹങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും വേദങ്ങളില്‍ തന്നെ സൂചനകളുണ്ട്. ഈ സൗര ആകര്‍ഷണ ശക്തിവിശേഷത്തെ ബ്രഹ്മോര്‍ജ്ജം എന്നുവിളിക്കുക. അതില്‍പ്പെട്ട ഭൂമിക്ക് സ്വന്തമായ ഭൗമോര്‍ജ്ജം ഉണ്ടായിരിക്കണമല്ലോ. ഈ ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനമാണ് ആകര്‍ഷണം. അതിനാണ് പാശ്ചാത്യര്‍ ഗുരുത്വാകര്‍ഷണം എന്നുപറയുന്നത്. ഭൂമി സ്വയം ഊര്‍ജ്ജകേന്ദ്രമാണെന്നുള്ളതിന് പുറമെ സൗരയൂഥത്തിലെ മറ്റ് സൃഷ്ടികളോടും (നവഗ്രഹങ്ങള്‍) ബന്ധപ്പെട്ടുകിടക്കുന്നു. അതേസമയം സൗരയൂഥത്തിനപ്പുറത്ത് ബ്രഹ്മോര്‍ജ്ജം വഹിക്കുന്നു. നക്ഷത്ര സമുച്ചയങ്ങളോളും ബന്ധപ്പെട്ട് കിടക്കുന്നു. ഈ മൂന്നുതരം ബന്ധങ്ങളും ഭൂമിയില്‍ ജനിക്കുന്ന ഏത് പുല്ലിനേയും പുല്‍ച്ചാടിയേയും സ്വാധീനിക്കുന്നുണ്ട്. നമുക്ക് ചിന്തിക്കാനുള്ളത് ഭൗമവസ്തുക്കളെപ്പറ്റിയായതുകൊണ്ട് ഈ ഫലഗണന ഭൂമിയെ കേന്ദ്രമാക്കി നിര്‍ത്തിയിട്ടുവേണം. അങ്ങിനെയാണ് ജ്യോതിഷത്തില്‍ നടുക്ക് ഭൂമിയും ചുറ്റുമായി നവഗ്രഹങ്ങളേയും അതിനപ്പുറത്തുള്ള നക്ഷത്രസഞ്ചയങ്ങളേയും ഉള്‍പ്പെടുത്തുന്ന 12 രാശികള്‍ ഗണിക്കപ്പെട്ടത്. ഒരു ജൗതിഷിക്ക് ഭൂമിയുടെ ചലനം, സൗരയൂഥത്തിലെ മറ്റ് അംഗങ്ങളുടെ ചലനം, നക്ഷത്രസമുച്ചയങ്ങളുടെ ചലനം – ഇതെല്ലാം കണക്കുകൂട്ടി എടുക്കേണ്ടിവരുന്നു. സമാനൂര്‍ജ്ജങ്ങള്‍ ശക്തിപ്പെടുത്തുകയും വിഷമൂര്‍ജ്ജങ്ങള്‍ ക്ഷീണിപ്പിക്കുകയും ചെയ്യും. ഈ അടിസ്ഥാനം വച്ച് നല്ല സമയമേത് ചീത്തസമയമേത് എന്ന് കണ്ടെത്താനും ഒരു ദേവജ്ഞന് വലിയബുദ്ധിമുട്ടൊന്നുമില്ല.
ഈശ്വരന് സര്‍വ്വവ്യാപിയും സര്‍വ്വശക്തനും ആയ പരബ്രഹ്മമാണ്. അതുകൊണ്ടുതന്നെ ഈ ബ്രഹ്മാണ്ഡം, ആ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജ്ജാംശങ്ങലാണല്ലോ സൗരയൂഥം! അതിലെ ഒരു അംഗമായ ഭൂമിയിലെ ഒരു സൃഷ്ടിയാണല്ലോ ജീവന്! ഈ ജീവന് പ്രത്യക്ഷമല്ലെങ്കിലും സദാ പരോക്ഷമായ ഒരു ബന്ധം ബ്രഹ്മാണ്ഡത്തോടുണ്ട്. ഇത് 100:1 എന്ന തോതില്‍ നിലനില്ക്കുമ്പോള് ഏറ്റവും അശക്തമാണല്ലോ. മറിച്ച് ജീവാത്മാവിന്റെ ശക്തി സംഭരിക്കാനുള്ള ശേഷി നിത്യേനയെന്നാണം വര്‍ധിപ്പിച്ചെടുക്കാന്‍ കഴിയുമ്പോള്‍ ഈ ഒന്നിനെ വളര്‍ത്തി 50 ആക്കുകയോ 100 ആക്കുകയോ ചെയ്യാം. അങ്ങനെ വ്യക്തിയിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമായ സമയം അല്ലെങ്കില്‍ വ്യക്തിയിലെ ഊര്‍ജ്ജത്തിനും ബ്രഹ്മാണ്ഡത്തിലെ ഊര്‍ജ്ജത്തിനും പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്ന കൃത്യമായ സമയം ഇതാണ് – ശുഭമുഹൂര്‍ത്തം അല്ലെങ്കല്‍ നല്ല സമയം. ബ്രഹ്മാണ്ഡവും സൗരാണ്ഡവും ഭൗമാണ്ഡവും ഈ വ്യക്തിയും ഒരേയൊരു ഋജുരേഖയില്‍ വരുന്ന സമയമാണ് ഇത്. അപ്പോള്‍ ഈ വ്യക്തിക്ക് തനിക്ക് പുറമേ നില്ക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയുന്നു. അപൂര്‍വ്വം സമയങ്ങളില്‍ ഋജുരേഖയില്‍ നില്ക്കുമ്പോള്പോലും മറ്റേതെങ്കിലും തരത്തില്‍ ഊര്‍ജ്ജപ്രവാഹത്തിന് തടസം നേരിടുമ്പോള്‍ അത് മുഹൂര്‍ത്തദോഷമായിത്തീരുന്നു. അങ്ങനെവന്നാല്‍ അതിന് പ്രായശ്ചിത്തം ആവശ്യവുമാണ്. ഇതേവിധത്തിലുള്ള കണക്കുകൂട്ടലാണ് ജന്മനക്ഷത്രങ്ങള്‍ക്കും ഗ്രഹസ്ഥിതിയ്ക്കും ഒക്കെത്തന്നെ അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: