മധുര: കൂടംകുളം ആണവപദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ വിദേശനിക്ഷേപം കൈപ്പറ്റുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിന്മേല് ധവളപത്രമിറക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കൂടംകുളം ആണവപദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന ചില എന്‍ജിഒകള്‍ വിദേശസംഘടനകളില്നിന്നും ഫണ്ട് കൈപ്പറ്റുന്നുണ്ടെന്നും പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ ആരോപണം. കേന്ദ്രം ഈ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ഇതുസംബന്ധിച്ച് ധവളപത്രിമിറക്കാന് തയ്യാറാകണമെന്ന് സംസ്ഥാനതല യോഗത്തിനുശേഷം ബിജെപി ദേശീയ സെക്രട്ടറി പി.മുരളീധര്‍ റാവു മധുരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
ഒരു മാഗസിന് നല്കിയ അഭിമുഖത്തിനിടെ രാജ്യത്തെ സര്‍ക്കാരിതര സംഘടനകള്‍ യുഎസ്, സ്കാന്ഡിനേവിയന് രാജ്യങ്ങളിലെ സര്‍ക്കാരിതര സംഘടനകളില്‍നിന്ന് കൂടംകുളം പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നില്‍ ആധികാരികമായ ഒരു ഉറവിടം ഉണ്ടായിരിക്കുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: