ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. പശ്ചിമ യു.പിയിലെ 13 ജില്ലകളിലെ 68 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ആഗ്ര, മധുര, അലിഗഡ്, മീററ്റ്, സഹാരണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലായി 1103 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്.
മുസ്ലീം, ജാട്ട് മേല്‍ക്കൈയുളള ഈ മേഖലയില്‍ മുസ്ലീം വോട്ടാണ് വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം. കോണ്‍ഗ്രസ്- ആര്.എല്‍.ഡി സഖ്യവും ബി.എസ്.പിയും എസ്.പിയും ഈ മേഖലയില്‍ കടുത്ത പോരാട്ടമാണ് നടത്തുന്നത്. ചില മേഖലകളില്‍ ബി.ജെ.പിയും വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: